video
play-sharp-fill

നവമാധ്യമങ്ങളിലൂടെ വ്യക്തിഹത്യയും അസഭ്യവർഷവും ; കേരളാ കോൺഗ്രസ്സ് എം നേതാക്കൾ ഡിജിപിയ്ക്കും ജില്ലാ പൊലീസ് മേധാവിയ്ക്കും പരാതി നൽകി

നവമാധ്യമങ്ങളിലൂടെ വ്യക്തിഹത്യയും അസഭ്യവർഷവും ; കേരളാ കോൺഗ്രസ്സ് എം നേതാക്കൾ ഡിജിപിയ്ക്കും ജില്ലാ പൊലീസ് മേധാവിയ്ക്കും പരാതി നൽകി

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം: നവമാധ്യമങ്ങളിലൂടെ വ്യക്തിഹത്യയും അസഭ്യവർഷവ നടത്തിയെന്ന് ആരോപിച്ച് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാക്കൾക്കെതിരെ ഡിജിപിക്കും ജില്ലാ പോലീസ് മേധാവി കൾക്കും കേരള കോൺഗ്രസ് എം നേതാക്കൾ പരാതി നല്കി. പിജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫ്. സജി മഞ്ഞക്കടമ്പൻ തുടങ്ങി പതിനഞ്ചോളം പേർക്കെതിരെയാണ് പരാതി.
കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി യേയും അന്തരിച്ച പാർട്ടി ലീഡർ കെഎം മാണിയേയും കുടുംബാംഗങ്ങളെയും മറ്റു കേരള കോൺഗ്രസ് എം നേതാക്കന്മാരെയും ആക്ഷേപിച്ചുവെന്നാണ് പരാതി. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, കോട്ടയം ജില്ലാ പോലീസ് മേധാവി, തൊടുപുഴ ഡിവൈഎസ്പി എന്നിവർക്കാണ് പരാതി നൽകിയത്.

നവമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സ് ആപ്പ് എന്നിവിടങ്ങളിൽ സ്വന്തം പേരിലും വ്യാജ പേരിലും അക്കൗണ്ട് ഉണ്ടാക്കി വ്യക്തിഹത്യയും കേട്ടാലറയ്ക്കുന്ന അസഭ്യവർഷവും ജോസഫ് വിഭാഗക്കാർ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. പരാതിയോടൊപ്പം ജോസഫ് വിഭാഗക്കാർ ഇട്ട കമൻറുകൾ പോസ്റ്റുകൾ . വാട്സ്ആപ്പ് സന്ദേശങ്ങൾ എന്നിവയുടെ പകർപ്പും നൽകിയിട്ടുണ്ട്.കേരള കോൺഗ്രസ് എം ജോസ് കെ മാണി വിഭാഗത്തിൽപ്പെട്ട നേതാക്കന്മാരെയും അവരുടെ സ്ത്രീകളായ കുടുംബാംഗങ്ങൾക്ക് എതിരെയും നടത്തിയ പരാമർശങ്ങളാണ് കേസിനാസ്പദം.സംസ്ഥാന പോലീസ് മേധാവിക്ക് യൂത്ത് ഫ്രണ്ട് എം തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് കെ എം അഖിൽ ബാബുവും കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കേരള കോൺഗ്രസ്എം നേതാവ് അഗസ്റ്റിൻ തേക്കും കാട്ടിലും തൊടുപുഴ ഡിവൈഎസ്പിക്ക് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി മെമ്പർ ജയകൃഷ്ണൻ പുതിയേടത്തുമാണ് പരാതി സമർപ്പിച്ചത്. പരാതിയിൽ കൂടുതൽ അന്വേഷണത്തിനായി അതാത് സ്ഥലത്തെ സൈബർ വിഭാഗത്തിന് പൊലീസ് പരാതി കൈമാറിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :