play-sharp-fill
കേരളാ കോണ്‍ഗ്രസ്സ് (എം) നിയോജകമണ്ഡലം  സമ്മേളനങ്ങള്‍ക്ക് 30 ന് തുടക്കം

കേരളാ കോണ്‍ഗ്രസ്സ് (എം) നിയോജകമണ്ഡലം  സമ്മേളനങ്ങള്‍ക്ക് 30 ന് തുടക്കം

സ്വന്തം ലേഖകൻ

കോട്ടയം :  അടുത്തുവരുന്ന ത്രിതലപഞ്ചായത്ത് തെരെഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്ക് കേരളാ കോണ്‍ഗ്രസ്സ് (എം) കോട്ടയം ജില്ലാ കമ്മറ്റി തുടക്കം കുറിക്കും. അതിന്റെ ഭാഗമായി നവംബര്‍ 30 ന്  കടുത്തുരുത്തി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും, പൊതുസമ്മേളനവും, കെ.എം മാണി അനുസ്മരണവും നടക്കും. ഏകദേശം അയ്യായിരത്തിലധികം പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ഒരു മഹാസമ്മേളനമായി നടത്താനാണ് പാര്‍ട്ടി തീരുമാനം. ഡിസംബര്‍, ജനുവരി  മാസങ്ങളിലായി മറ്റ് എട്ട് നിയോജകമണ്ഡലങ്ങളിലും ഇത്തരത്തിലുള്ള റാലി ഉള്‍പ്പടെയുള്ള വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരു ചേര്‍ക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നു.  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ അടുത്തകാലത്ത് പാര്‍ട്ടി ഏറ്റെടുത്ത് നടത്തിയ സമരങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും ജില്ലാ കമ്മറ്റി തീരുമാനിച്ചു. നിയോജകമണ്ഡലം സമ്മേളനങ്ങളുടെ ജില്ലാ തല ഉദ്ഘാടനം 30 ന് കടുത്തുരുത്തിയില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നിര്‍വഹിക്കും. തോമസ് ചാഴിക്കാടന്‍ എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഡോ.എന്‍.ജയരാജ് എം.എല്‍.എ, സണ്ണി തെക്കടം, പി.എം മാത്യു തുടങ്ങിയവര്‍ സംസാരിക്കും.