play-sharp-fill
സ്വച്ഛ് ഭാരത് ; മോദിയെ പൊളിച്ചടുക്കി എൻഎസ്ഒ സർവ്വേ

സ്വച്ഛ് ഭാരത് ; മോദിയെ പൊളിച്ചടുക്കി എൻഎസ്ഒ സർവ്വേ

 

സ്വന്തം ലേഖിക

ഡൽഹി : രാജ്യം വെളിയിട വിസർജ്ജന മുക്തമായെന്ന കേന്ദ്ര സർക്കാരിന്റെ അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്ന എൻഎസ്ഒ സർവ്വേ പുറത്ത്.രാജ്യത്തെ ഗ്രാമീണ മേഖലകളിൽ 95 ശതമാനം വീടുകളിലും കക്കൂസുകളായെന്ന കേന്ദ്രസർക്കാരിന്റെ വാദം തള്ളി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് സർവേ. സ്വച്ഛ് ഭാരത് പദ്ധതിയുടെ കീഴിൽ ഇന്ത്യ വെളിയിട വിസർജന മുക്തമായെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനാണ് ഇതോടെ തിരിച്ചടിയേറ്റത്.


ശനിയാഴ്ച പുറത്തുവിട്ട സർവേയിൽ 71 ശതമാനം വീടുകളിൽ മാത്രമാണ് കക്കൂസുകൾ എത്തിയതെന്നു പറയുന്നുണ്ട്. എന്നാൽ ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തിക്ക് പ്രധാനമന്ത്രി രാജ്യത്തെ ഒ.ഡി.എഫായി പ്രഖ്യാപിച്ചിരുന്നു. 2018 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് സർവേ നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളെ സർവേയ്ക്കു മുൻപുതന്നെ ഒ.ഡി.എഫായി പ്രഖ്യാപിച്ചിരുന്നു. ഈ സംസ്ഥാനങ്ങളിലാണു പ്രധാനമായും സർവേ നടന്നത്.

എന്നാൽ എൻഎസ്ഒയുടെ കണക്ക് പ്രകാരം, ജാർഖണ്ഡിലെ 42 ശതമാനത്തോളം ഗ്രാമീണ കുടുംബങ്ങൾക്കും ഇക്കാലയളവിൽ കക്കൂസ് സൗകര്യമുണ്ടായിരുന്നില്ല. തമിഴ്‌നാട്ടിൽ 37 ശതമാനം കുടുംബങ്ങൾക്കും രാജസ്ഥാനിൽ 34 ശതമാനം കുടുംബങ്ങൾക്കും കക്കൂസ് സൗകര്യമില്ല. വെളിയിട വിസർജ്ജന മുക്തമായി 2017 ഒക്ടോബറിൽ പ്രഖ്യാപിക്കപ്പെട്ട ഗുജറാത്തിൽ 25 ശതമാനത്തോളം കുടുംബങ്ങൾക്കും കക്കൂസ് സൗകര്യമില്ല. മറ്റു സംസ്ഥാനങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. കർണാടകത്തിൽ 30 ശതമാനം, മധ്യ പ്രദേശിൽ 29 ശതമാനം, ആന്ധ്രാ പ്രദേശിൽ 22 ശതമാനം, മഹാരാഷ്ട്രയിൽ 22 ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ.

2012 നെ അപേക്ഷിച്ചു നോക്കുമ്പോൾ ഗ്രാമങ്ങളിൽ ചെറുതല്ലാത്ത മാറ്റം കണ്ടു വരുന്നുണ്ട്. ഗ്രാമീണ മേഖലയിൽ 40 ശതമാനത്തോളം കുടുംബങ്ങൾക്ക് മാത്രമേ 2012 ൽ കക്കൂസ് സൗകര്യം ഉണ്ടായിരുന്നുള്ളു.