play-sharp-fill
പാമ്പ് കടിയേറ്റു വിദ്യാർത്ഥി മരിച്ച സംഭവം ; വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് കെ.എസ്.യൂ നടത്തിയ മാർച്ചിൽ സംഘർഷം

പാമ്പ് കടിയേറ്റു വിദ്യാർത്ഥി മരിച്ച സംഭവം ; വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് കെ.എസ്.യൂ നടത്തിയ മാർച്ചിൽ സംഘർഷം

 

സ്വന്തം ലേഖിക

തൃശൂർ: ബത്തേരിയിൽ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്യു പ്രവർത്തകർ തൃശൂരിലെ വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നെരിയ സംഘർഷം. പോലീസ് ലാത്തിച്ചാർജിൽ മൂന്ന് കെ എസ് യൂ പ്രവർത്തകർക്ക് പരിക്കേറ്റു.


സംഘർഷത്തിൽപരിക്ക് പറ്റിയ കെ എസ്യു ജില്ലാ പ്രസിഡൻറ് അടക്കം പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഷേധ മാർച്ച് മന്ത്രിയുടെ ഓഫീസിന് മുൻപിൽഎത്തിയപ്പോ പോലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞതോടെയാണ് സംഘർഷം തുടക്കം ആയത് ബാരിക്കേഡ് മറിച്ചിട്ട് പ്രതിഷേധക്കാർ മുന്നോട്ടുപോകാൻ ശ്രമിച്ചതോടെ പോലീസ് ലാത്തിവീശുക ആയിരുന്നു.

ഇതിനിടെയാണ് പ്രവർത്തകർക്ക് ലത്തിയടിയേറ്റത് ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ കൂട്ടാകാതെ പ്രതിഷേധക്കാർ തൃശൂർ-കുന്നംകുളം റോഡ് ഉപരോധിച്ചു തുടുങ്ങിയതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി.