video
play-sharp-fill

പീരുമേട്ടിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം

പീരുമേട്ടിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം

Spread the love

 

സ്വന്തം ലേഖകൻ

പീരുമേട്: പുല്ലുപാറയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു. അതേസമയം ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തമിഴ്‌നാട് സ്വദേശി ബാലരാജി (34)നാണ് പരിക്കേറ്റത്. അപകടത്തിനിടെ ഡ്രൈവർ ചാടി രക്ഷപ്പെടുകയായിരുന്നു.

പുല്ലുപാറയ്ക്ക് സമീപമുള്ള വളവിൽ ഇറക്കമിറങ്ങി വന്ന ലോറിയാണ് മറിഞ്ഞത്. തമിഴ്‌നാട്ടിൽ നിന്ന് ബിരിയാണി സാമഗ്രികളുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്നൂറടി താഴ്ചയിലുള്ള കൊക്കയിലേക്കാണ് ലോറി വീണത്. ലോറി പൂർണമായും തകർന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ ബാലരാജിനെ ഉടൻതന്നെ മുണ്ടക്കയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.