
‘കഴുത്തില്‍ പിടിച്ച് നിലത്തിട്ട് മര്‍ദിച്ചു, ഭൂമിക്ക് മുകളില്‍ വെച്ചേക്കില്ലെന്ന് ഭീഷണി’: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി
തിരുവനന്തപുരം: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി. തിരുവനന്തപുരം പട്ടം സെന്റ്‌മേരീസ് സ്‌കൂളിലെ അധ്യാപകന്‍ മദനനെതിരെയാണ് പരാതി. കുട്ടിയെ ചൂരല്‍ ഉപയോഗിച്ച് അടിച്ചെന്നും കഴുത്തില്‍ പിടിച്ച് നിലത്തിട്ട് മര്‍ദ്ദിച്ചെന്നുമാണ് പരാതി.
തന്നെ നിലത്തേക്ക് തള്ളിയിട്ടെന്നും വീണിട്ടും അടിച്ചെന്നും കുട്ടി പറഞ്ഞു. ഭൂമിക്ക് മുകളില്‍ വെച്ചേക്കില്ലെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥി പ്രതികരിച്ചു.
ക്ലാസ് ടീച്ചറും മറ്റ് മൂന്ന് അധ്യാപകരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. മദനൻ ഉൾപ്പടെ നാല് അധ്യാപകര്‍ക്കെതിരെയാണ് കുടുംബം പരാതി നൽകിയത്. സംഭവത്തിൽ അധ്യാപകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കല്‍ കോളേജ് പോലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. അതേസമയം ബാലാവകാശ കമ്മീഷനും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.