ട്യൂഷൻ കഴിഞ്ഞ് മടങ്ങവേ കല്ലടയാറ്റില്‍ ചാടിയ വിദ്യാര്‍ത്ഥിക്കായുള്ള തിരച്ചില്‍ ഇന്നും തുടരും

Spread the love

പത്തനംതിട്ട: പത്തനംതിട്ട ഏനാത്ത് കല്ലടയാറ്റിൽ ചാടിയ വിദ്യാർത്ഥിക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. മണ്ണടി കാത്തിരവിള പുത്തൻവീട്ടിൽ അനസ്, ഷാമില ദമ്പദികളുടെ മകൻ മുഹമ്മദ് ആസിഫ് ആണ് ഇന്നലെ ഏനാത്ത് പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയത്.ഫയർഫോഴ്സ് സ്കൂബാ ടീം മണിക്കൂറുകൾ തിരിച്ചൽ നടത്തിയെങ്കിലും കണ്ടത്താനായിട്ടില്ല.

രാവിലെ ട്യൂഷൻ കഴിഞ്ഞു വരുമ്പോൾ ബാഗ് കരയിൽ വച്ച ശേഷം കൈവരിക്കു മുകളിലൂടെ ചാടുകയായിരുന്നു. ബാപ്പയെയും ഉമ്മയെയും നോക്കണമെന്ന കുറിപ്പ് ബാഗിൽ നിന്ന് കണ്ടെത്തി. ആറ്റിൽ ശക്തമായ ഒഴുക്കുണ്ട്. കുളക്കട ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.