
കോട്ടയം: സ്വന്തം നാട്ടിൽ തിരിച്ചെത്തി എന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.വർഷങ്ങളുടെ ഇടവേളകളിൽ പല മാറ്റങ്ങളും സംഭവിച്ചു. പലരെയും നാട്ടുകാർ മറന്നു. ചിലർ ഭൂമിയിൽ ഇല്ലെന്ന് വിശ്വസിച്ചവർ ഏറെയാണ്. മറ്റ് ചിലർ പ്രേതമെന്ന് പറഞ്ഞു പേടിച്ചോടി.
മലയാറ്റൂർ മാർവലഹ് ദയറയുടെ അയർക്കുന്നം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദിവ്യകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റാണ് സാമുഹ്യ നീതി വകുപ്പുമായി ചേർന്നു അനാഥാലയങ്ങളിൽ കഴിയുന്ന ഇതര സംസ്ഥാനക്കാരയവരെ കണ്ടെത്തി സ്വന്തം വീടുകളിലേക്കു എത്തിക്കുന്നത്
സാമൂഹ്യനീതി വകുപ്പിന്റെ ആഭ്യമുഖ്യത്തിൽ ക്ഷേമ സ്ഥാപനങ്ങളിലെ മാനസികരോഗം ഭേദമായ അന്യസംസ്ഥാനക്കാരെ സ്വന്തം സംസ്ഥാനത്ത് എത്തിക്കുന്ന പ്രത്യാശ പദ്ധതിയിലൂടെ 320 പേരെ ഇതുവരെ നാട്ടിലെത്തിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
20 വർഷം മുൻപു ആന്ധ്രയിലെ അനന്ത്പൂർ ജില്ലയിൽ നിന്നു വീട് വിട്ടിറങ്ങിയ രാമനെയും 19 വർഷം മുൻപു നാടുവിട്ട ലതയെയും കർണാടകയിലെ കോലാറിൽ നിന്നു 10 വർഷം മുൻപ് വീടുവിട്ട ലക്ഷ്മിയെയും 6 മാസം മുൻപ് ആന്ധ്ര ചിറ്റൂരിൽ നിന്നു ശബരിമലയിലെത്തിയ കിരൺകുമാറിനെയും സ്വന്തം വീടുകളിൽ മടക്കി എത്തിച്ചിരിക്കുകയാണ് പദ്ധതിയിലൂടെ.
ട്രസ്റ്റിന്റെ ചുമതലയുള്ള സിസ്റ്റർ ബിന്ദു സെബാസ്റ്റ്യൻ, സോണി പാലക്കൽ, മരിയ സോണി, സിസ്റ്റർ ജസ്റൂത്, ജോണി രാമു എന്നിവർ ചേർന്നു 320 പേരെ ഇതുവരെ നാട്ടിലെത്തിച്ചു.
ഇവർ സംസ്ഥാനത്തെ ഓരോ അനാഥലയങ്ങളിലുമെത്തി ഇതരസംസ്ഥനക്കാരായ അന്തേവാസികളെ കൗൺസലിങ് നടത്തി വിവരങ്ങൾ മനസിലാക്കി നാട്ടിലെത്തിക്കും. ഇവർക്കു സർക്കാർ ചെറിയ സാമ്പത്തിക സഹായവും നൽകുന്നുണ്ട്. അധികമായുണ്ടാകുന്ന ചിലവ് ഇവർ വഹിക്കും.
സംസ്ഥാനത്തെ വിവിധ അനാഥലയങ്ങളിൽ കഴിയുന്ന ഒഡിഷ സ്വദേശികളായ 7 പേരെ വീടുകളിലേക്കു എത്തിക്കാനുള്ള ഒരുക്കത്തിലാണ് സിസ്റ്റർ ബിന്ദു സെബാസ്റ്റ്യനും സംഘവുമിപ്പോൾ. നാട്ടിലെത്തിക്കുന്നതിനു മുൻപു അയർക്കുന്നത്തെ ട്രസ്റ്റിന്റെ സെന്ററിൽ എത്തിച്ച് പ്രത്യേക ട്രെയിനിങ് നൽകും.