play-sharp-fill
കാറിന്‍റെ രഹസ്യ അറയില്‍ കടത്തിയ 96 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി; മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശിയെയാണ് മതിയായ രേഖകളില്ലാത്ത പണവുമായി പൊലീസ് പിടികൂടിയത്; ഹവാല ഇടപാടുകള്‍ക്കായി എത്തിച്ച പണമാണിതെന്ന് പ്രാഥമിക നി​ഗമനം

സ്വന്തം ലേഖകൻ

മലപ്പുറം: കാറിന്‍റെ രഹസ്യ അറയില്‍ കടത്തിയ 96 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശി കള്ളിയത്ത് അഹമ്മദ് സക്കീറില്‍ (46) നിന്നാണ് മതിയായ രേഖകളില്ലാതെ 96,29500 രൂപ പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

കാറിന്‍റെ പിറകുവശത്തെ സീറ്റില്‍ ഉണ്ടാക്കിയ രഹസ്യ അറയില്‍ പെട്ടെന്നു കണ്ടുപിടിക്കാന്‍ കഴിയാത്ത വിധത്തില്‍ 500 രൂപയുടെ കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹവാല ഇടപാടുകള്‍ക്കായി എത്തിച്ചതാണെന്ന് സംശയിക്കുന്നു. പിടിച്ചെടുത്ത പണം കോടതിയില്‍ ഹാജരാക്കും. ആദായ നികുതി വകുപ്പിനും ഈഡിക്കും റിപ്പോര്‍ട്ട് നല്‍കും. എ.എസ്.ഐ. അനില്‍കുമാര്‍ കെ., എസ്.സി.പി.ഒ. ജംഷാദ് ടി.എം. സിപിഒമാരായ അനസ്.പി., പ്രിന്‍സ് എന്നിവരും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും ചേര്‍ന്നാണ് പണം പിടിച്ചെടുത്തത്.