
പുതുപുത്തൻ നാണയം! പുറത്തിറക്കിയത് കഴിഞ്ഞ ആഴ്ച ; 40 ഗ്രാം വെള്ളിയില്‍ നിർമിച്ച 900 രൂപയുടെ ഒറ്റ നാണയം സ്വന്തമാക്കി കോഴിക്കോട് സ്വദേശി
കോഴിക്കോട് : കേന്ദ്രസർക്കാർ പുറത്തിറക്കിയ 900 രൂപയുടെ പുതിയ നാണയം ആദ്യമായി സ്വന്തമാക്കി കോഴിക്കോട് നടക്കാവ് സ്വദേശി എം കെ ലത്തീഫ്.
44 മില്ലിമീറ്റർ ചുറ്റളവില്‍ 40 ഗ്രാം വെള്ളിയില്‍ നിർമിച്ച നാണയം കഴിഞ്ഞ ആഴ്ച കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനാണ് പുറത്തിറക്കിയത്.
മുൻകൂട്ടി ആർബിഐയില്‍ ബുക്ക് ചെയ്‌താല്‍ തന്നെ അഞ്ചോ ആറോ മാസങ്ങള്‍ക്കുശേഷമാണ് ഇത്തരം നാണയങ്ങള്‍ കൈകളിലെത്തുക. ആദ്യം സ്വന്തമാക്കണമെന്ന ലക്ഷ്യവുമായി ആർബിഐയുടെ മുംബൈയിലെ ഓഫീസില്‍ നേരിട്ടുപോയാണ് ലത്തീഫ് നാണയം കൈപ്പറ്റിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം നാണയങ്ങള്‍ വിനിമയത്തില്‍ കൊടുക്കാതിരിക്കാൻ ഏകദേശം 7000 രൂപ മുകളിലാണ് വില ആര്‍ബിഐ നിശ്ചയിച്ചത്. നാണയങ്ങളുടെ വലിയ ശേഖരം തന്നെ ലത്തിഫിൻ്റെ പക്കലുണ്ട്. ആ ശേഖരത്തിന്റെ തിളക്കത്തിലേക്കാണ് 900 ത്തിൻ്റെ പുത്തൻ തിളങ്ങുന്ന നാണയം കൂടി സ്വന്തമാക്കിയത്.
Third Eye News Live
0