മൂന്നാറിൽ റിസോർട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒൻപതു വയസ്സുകാരൻ മരിച്ചു

Spread the love

മൂന്നാർ : ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒൻപതു വയസ്സുകാരൻ മരിച്ചു. മൂന്നാർ ടി കാസ്റ്റില്‍ റിസോർട്ടിലാണ് അപകടം നടന്നത്.

video
play-sharp-fill

മധ്യപ്രദേശ് സ്വദേശിയായ ഒൻപത് വയസുകാരൻ പ്രഭാ ദയാലാണ് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് അപകടം നടന്നത്. റിസോർട്ടിലെ മുറിയില്‍ കസേരയില്‍ കയറി നിന്ന് സ്ലൈഡിങ് ജനല്‍ തുറന്ന കുട്ടി കസേര മറിഞ്ഞപ്പോള്‍ ജനല്‍ വഴി താഴേക്ക് വീണുവെന്നാണ് വിവരം.

വീഴ്ചയില്‍ തലയോട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. ഉടനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ ഇടുക്കി വെള്ളത്തൂവല്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group