video
play-sharp-fill

എയ്ഡ്സ് പകര്‍ത്തണമെന്ന ഉദ്ദേശ്യത്തോടെ ഒന്‍പതു വയസുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് മൂന്നു ജീവപര്യന്തവും 22 വര്‍ഷം കഠിനതടവും

എയ്ഡ്സ് പകര്‍ത്തണമെന്ന ഉദ്ദേശ്യത്തോടെ ഒന്‍പതു വയസുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് മൂന്നു ജീവപര്യന്തവും 22 വര്‍ഷം കഠിനതടവും

Spread the love

സ്വന്തം ലേഖകൻ

പുനലൂര്‍: എയ്ഡ്സ് പകര്‍ത്തണമെന്ന ഉദ്ദേശ്യത്തോടെ ഒന്‍പതു വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ പോക്സോ അടക്കം വിവിധ വകുപ്പുകളിലായി പ്രതിക്ക് മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും 1.05 ലക്ഷം രൂപ പിഴയും. പത്തുവര്‍ഷമായി എയ്ഡ്സ് രോഗത്തിന് ചികിത്സയില്‍ കഴിഞ്ഞുവരുന്ന പുനലൂര്‍ ഇടമണ്‍ സ്വദേശിയായ 39 -കാരനെയാണ് ശിക്ഷിച്ചത്.

പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ടി.ഡി. ബൈജുവിന്റേതാണ് അത്യപൂര്‍വമായ ഈ വിധി. കുട്ടിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് ശുപാര്‍ശയും ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020-ലാണ് കേസിനാസ്പദമായ സംഭവം. തെന്മല പോലീസ് ഇന്‍സ്പെക്ടറായിരുന്ന എം.ജി. വിനോദാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി. അജിത് ഹാജരായി.