ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ല ; ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

Spread the love

ആലപ്പുഴ :  തലവടിയിൽ ഗെയിം കളിക്കാൻ മൊബൈൽ നൽകാത്തതിന് എട്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.

തലവടി പഞ്ചായത്ത് എട്ടാം വാർഡ് മാണത്താറ വേദവ്യാസ സ്കൂളിന് സമീപം മോഹൻലാൽ-അനിത ദമ്പതികളുടെ മൂത്തമകൻ ആദിത്യൻ ആണ് മരിച്ചത്.

മാന്നാർ നായർ സമാജം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. രാവിലെ ഗെയിം കളിക്കുന്നതിനായി അമ്മയോട് മൊബൈൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് പിണങ്ങി വീട്ടിലെ മുറിയിൽ കയറിയ കുട്ടിയെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group