കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെതിരെ തൃശ്ശൂര്‍ ടൈറ്റന്‍സിന് നാലുവിക്കറ്റ് ജയം;കെസിഎല്ലില്‍ ഇനി സെമി പോരാട്ടം

Spread the love

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ തോൽപ്പിച്ച് തൃശൂര്‍ ടൈറ്റന്‍സിന് വിജയം. കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ച തൃശൂര്‍ പോയിന്റ് പട്ടികയില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് പിന്നിലായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കൊല്ലം മൂന്നാം സ്ഥാനത്തും കാലിക്കറ്റ് നാലാം സ്ഥാനത്തും ലീഗ് ഘട്ടം അവസാനിപ്പിച്ച് സെമിയില്‍ പ്രവേശിച്ചു. ട്രിവാന്‍ഡ്രം, ആലപ്പി ടീമുകള്‍ നേരത്തെ തന്നെ പുറത്തായിരുന്നു.

നാളെ ഉച്ചയ്ക്ക് നടക്കുന്ന ആദ്യ സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്ലം സെയ്‌ലേഴ്‌സും തൃശൂര്‍ ടൈറ്റന്‍സും ഏറ്റുമുട്ടും. രാത്രി നടക്കുന്ന രണ്ടാം സെമിയില്‍ കാലിക്കറ്റ് ഗ്ലോബ്‌സറ്റാര്‍സ് ആണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ എതിരാളികള്‍.

അവസാന ലീഗ് മത്സരത്തില്‍ കാലിക്കറ്റ് ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ തൃശൂര്‍ മറികടന്നു. ഓപ്പണര്‍ ആനന്ദ് കൃഷ്ണന്‍ നേടിയ അര്‍ദ്ധ സെഞ്ച്വറി 60(34), ക്യാപ്റ്റന്‍ ഷോണ്‍ റോജര്‍ 34(15), അജു പൗലോസ് 44(35) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങി.നേരത്തെ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഹന്‍ കുന്നുമ്മല്‍ 40(26), അമീര്‍ഷാ 38(29), വിക്കറ്റ് കീപ്പര്‍ സച്ചിന്‍ സുരേഷ് 32(27), കൃഷ്ണ ദേവന്‍ 26(14) എന്നിവരുടെ മികവിലാണ് കാലിക്കറ്റ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. തൃശൂരിന് വേണ്ടി ശരത് പ്രസാദ്, സിബിന്‍ ഗിരീഷ്, അമല്‍ രമേശ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ആദിത്യ വിനോദിന് ഒരു വിക്കറ്റ് ലഭിച്ചു.