ആസാമിൽ നിന്നും ലഹരിവസ്തുക്കൾ കോട്ടയത്ത് എത്തിക്കും; റൂമുകൾ മാറി മാറി താമസിക്കും; ഒരു റൂമ്മിൽ മയക്കു മരുന്നുകൾ സൂക്ഷിക്കും; മറ്റൊരു റൂമിൽ താമസം;1.100 കിലോ കഞ്ചാവും, ബ്രൗൺഷുഗറും, 27കഞ്ചാവ് മിഠായികളുമായി ആസാം സ്വദേശി കോട്ടയം എക്സൈസ് റേഞ്ച് ടീമിന്റെ പിടിയിലായി

Spread the love

കോട്ടയം: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച്, അനധികൃത മദ്യ- മയക്കുമരുന്ന് ഇടപാടുകൾ തടയുന്നതിന്റെ ഭാഗമായി കോട്ടയം എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ അഖിൽ എ യുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 1.100 കിലോ കഞ്ചാവും, ബ്രൗൺഷുഗറും, 27കഞ്ചാവ് മിഠായികളുമായി ആസാം സ്വദേശി പിടിയിലായി.ആസ്സാം സ്വദേശി കാസിം അലി(24) ആണ് പിടിയിലായത്.

കോട്ടയം ടൗണിൽ ചെല്ലിയൊഴുക്കം റോഡിലുള്ള ഇയാളുടെ റൂമിൽ നിന്നാണ് അധികം കഞ്ചാവ് അടക്കമുള്ള മയക്കു മരുന്നുകൾ പിടികൂടിയത്.

യുവാവിൽ നിന്നും 1.100kg കഞ്ചാവ്, കഞ്ചാവ്‌ അരച്ച് ഉരുളകളാക്കി 5 ഗ്രാം വീതo തൂക്കമുള്ള27 മിഠായികൾ,32mg ബ്രൗൺഷുഗർ (ഹീറോയിൻ) എന്നിവ പിടിച്ചെടുത്തു.
ആദ്യമായാണ് കോട്ടയം ജില്ലയിൽ കഞ്ചാവ് മിഠയികൾ എക്സൈസ് പിടികൂടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആസാമിൽ നിന്നും ഇയാൾ ഹെറോയിനും, കഞ്ചാവ് മറ്റും കോട്ടയത്തു എത്തിച്ചതായി വിവരം ലഭിച്ചതിനെ തുടർന്നു കോട്ടയം റേഞ്ചിലെ എക്സൈസ് ഷാഡോ ടീം ദിവസങ്ങളായി ഇയാളെ പിന്തുടർന്ന് നിരീക്ഷിച്ചതിന്റെ ഫലമായിട്ടാണ് ഇയാളുടെ റൂം കണ്ടെത്തി റെയ്ഡ് നടത്താനായത്.

റൂമുകൾ മാറി മാറി താമസിക്കുന്ന രീതിയാണ് ഇയാൾ അവലംബിക്കുന്നത്. ഏതെങ്കിലും ഒരു റൂം എടുത്ത ശേഷം അവിടെ മയക്കു മരുന്നുകൾ സൂക്ഷിക്കുകയും, മറ്റൊരു റൂമിൽ പോയി താമസിക്കുകയും ചെയ്യും,

റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ അഖിൽ എ,എക്സൈസ് ഇൻസ്പെക്ടർ(G ഫിലിപ്പ് തോമസ്,പ്രീവെന്റീവ് ഓഫീസർ രജിത് കൃഷ്ണ,സിവിൽ എക്സൈസ് ഓഫീസർമാരായ സുമേഷ് ഡി, ദിബീഷ്, അമൽ ദേവ്, ഷംനാദ്, വിഷ്ണുവിനോദ്, വനിത സിവിൽ എക്സൈസ് ഓഫീസർ രജനി ടി , ഡ്രൈവർ സിവിൽ എക്സൈസ് ഓഫീസർ അനസ്, എന്നിവർ പങ്കെടുത്തു.