ജില്ലയിൽ 800 കേന്ദ്രങ്ങളിൽ ശോഭയാത്രകളും 200 സംഗമങ്ങളും
സ്വന്തം ലേഖകൻ
കോട്ടയം: ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ആഗസ്റ്റ് 23 വെള്ളിയാഴ്ച ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വൈവിദ്ധ്യമാർന്ന ശോഭായാത്രകൾ നടക്കും. കോട്ടയം നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന ശോഭായാത്രകൾ സെൻട്രൽ ജംഗ്ഷനിൽ 4 മണിക്ക് സംഗമിക്കും. ബാലഗോകുലം സംസ്ഥാന സെക്രട്ടറി ബൈജുലാൽ ജന്മാഷ്ടമി സന്ദേശം നൽകും. നഗരസഭയുടെ സ്വീകരണം ചെയർപേഴ്സൺ ഡോ. പി. ആർ. സോന നിർവ്വഹിക്കും. ശോഭായാത്ര സമാപനം നടക്കുന്ന തിരുനക്കര മഹാദേവക്ഷേത്രത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടക്കും. ചങ്ങനാശ്ശേരി ടൗണിലെ ശോഭായാത്ര സംഗമം പ്രൊഫ: മാധവൻപിള്ള ഉദ്ഘാടനം ചെയ്യും. ജില്ലാ ആദ്ധ്യക്ഷൻ എൻ.മനു സന്ദേശം നൽകും. പനച്ചിക്കാട് പഞ്ചായത്തിലെ ശോഭായാത്രയ്ക്ക് ജില്ലാ ഖജാൻജി ജി. ജയൻ നേതൃത്വം നൽകും.
പുതുപ്പള്ളി മഹാശോഭായാത്രയ്ക്ക് മേഖല ഖജാൻജി എം.ബി. ജയൻ നേതൃത്വം നൽകും. മണർകാട് പഞ്ചായത്തിലെ ആഘോഷങ്ങൾക്ക് മേഖല സമിതിയംഗം കെ.ജി. രഞ്ചിത്ത് നേതൃത്ത്വം നൽകും. കറുകച്ചാൽ നഗരത്തിലെ ആഘോഷങ്ങൾക്ക് ശ്രീകുമാർ, ആദർശ് എന്നിവർ നേതൃത്വം നൽകും. ഏറ്റുമാനൂർ നഗരത്തിലെ ആഘോഷങ്ങൾക്ക് ജില്ല അദ്ധ്യക്ഷൻ ബിനോയിലാൽ ജില്ല സഹകാര്യദർശി എം. എൻ. അനൂപ് എന്നിവർ നേതൃത്വം നൽകും. കടുത്തുരുത്തി മേഖലയിൽ ജില്ലാ ഉപാദ്ധ്യക്ഷൻ പി. കെ. സതീശൻ, രഘുനാഥൻ എന്നിവർ നേൃത്വം നൽകും. വൈക്കം നഗരത്തിലെ ശോഭായാത്രകൾക്ക് ആർ.എസ്.എസ്.ജില്ലാകാര്യവാഹ് ബി. സോമൻ നേതൃത്വം നൽകും. പാലനഗരത്തിൽ ശോഭായാത്രകൾക്ക് സ്വാഗതസംഘം ,ചെയർമാൻ ജില്ല അദ്ധ്യക്ഷൻ ബിജുകൊല്ലപ്പള്ളി നേതൃത്വം നൽകും. രാമപുരം പഞ്ചായത്തിലെ ശോഭായാത്രകൾക്ക് ജില്ലാ കാര്യദർശി ഹരിപ്രസാദ്, ഭഗിനിപ്രമുഖ ഗീതാബിജു എന്നിവർ നേതൃത്വം നൽകും. മുണ്ടക്കയം എരുമേലി ശോഭായാത്രകൾക്ക് ജില്ലാ സംഘടനാ കാര്യദർശി രാജേഷ് ,ഭഗിനിപ്രമുഖ ശ്രീകല പ്രമോദ് എന്നിവർ നേതൃത്വം നൽകും. പൊൻകുന്നം മേഖലയിലെ ശോഭായാത്രകൾക്ക് സ്വാഗതസംഘം അദ്ധ്യക്ഷ ഗിന്നസ് ലത ആർ. പ്രസാദ് മേഖല സംഘടനാ കാര്യദർശി ബി. അജിത്കുമാർ, സംസ്ഥാന സമിതി അംഗം പ്രൊഫ: സി.എൻ. പുരുഷോത്തമൻ തുടങ്ങിയവർ നേതൃത്വം നൽകും. ജില്ലയിൽ 800 കേന്ദ്രങ്ങളിൽ ശോഭയാത്രയും 200 ശോഭ യാത്ര സംഗമവും നടക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ പ്രൊഫ: മാടവനബാലകൃഷ്ണപിള്ള ജനറൽ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി എന്നിവർ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group