
ന്യൂഡൽഹി: ഒരു വിദ്യാർഥി പോലും പ്രവേശനം നേടാത്ത 8000 ത്തോളം സ്കൂളുകൾ രാജ്യത്തുണ്ടെന്ന് സർക്കാർ കണക്ക്. ഈ അധ്യയന വർഷം ഇത്രയും സ്കൂളുകളിൽ ഒരു വിദ്യാർഥി പോലും ചേർന്നിട്ടില്ലെങ്കിലും ഇവിടങ്ങളിലായി 20,817 അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ടിൽ പറയുന്നു.
2024-25-ലെ സാമ്പത്തിക സർവേ പ്രകാരം ഇന്ത്യയിലുടനീളം 14.72 ലക്ഷം സ്കൂളുകളാണുളളത്. ഇവിടങ്ങളിലായി 24.8 കോടി വിദ്യാർഥികളും 98 ലക്ഷം അധ്യാപകരുമുണ്ടെന്നും ജനുവരിയിൽ ധനകാര്യമന്ത്രാലയം പുറത്തുവിട്ട കണക്കിൽ സൂചിപ്പിച്ചിരുന്നു.



