
വടകര : അഴിയൂരില്‍ സൈക്കിളില്‍ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസുകാരൻ മരിച്ചു. കോറോത്ത് റോഡ് കുട്ടമുക്ക് നൂറാമൻസില്‍ (പുനത്തില്‍) സെമീറിന്റെ മകൻ മുഹമ്മദ് റിസ്വാനാണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. വീടിന്റെ പരിസരത്ത് നിന്നു കളിക്കുന്നതിനിടെ സൈക്കിളില്‍ നിന്ന് വീഴുകയായിരുന്നു. വയറിനാണ് പരിക്കേറ്റത്. തലശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പിന്നീട് കോഴിക്കോടേക്ക് റഫർ ചെയ്തെങ്കിലും കൊണ്ടുപോവുന്നതിനിടയില്‍ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. പനാട സ്‌കൂളിലെയും മീത്തലെ പറമ്ബത്ത് ബ്രാഞ്ച് മദ്രസയിലെയും വിദ്യാർഥിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഴിയൂരിലെ ഓട്ടോ ഡ്രൈവറാണ് പിതാവ് സെമീർ. മാതാവ്: ഫാത്തിമ സഹ്റ. സഹോദരി: നൂറ. മൃതദേഹം മെഡിക്കല്‍ കോളജ് മോർച്ചറിയില്‍ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി.