video
play-sharp-fill

താമസിച്ചു പഠിക്കുന്ന ഹോസ്റ്റലിൽ നിന്ന് ഏഴാം ക്ലാസ്സുകാരനെ കാണാതായി; സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു

താമസിച്ചു പഠിക്കുന്ന ഹോസ്റ്റലിൽ നിന്ന് ഏഴാം ക്ലാസ്സുകാരനെ കാണാതായി; സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

കോഴിക്കോട്: കോഴിക്കോട് വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി. മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിലെ സൻസ്കാർ കുമാറെന്ന ബിഹാർ സ്വദേശിയെ ആണ് കാണാതായത്.

ഇന്നലെ രാവിലെ മുതലാണ് 13കാരനായ വിദ്യാർത്ഥിയെ കാണാതായിരിക്കുന്നത് എന്നാണ് പരാതിയിൽ പറയുന്നത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് സൻസ്കാർ കുമാർ.

താമസിച്ചു പഠിക്കുന്ന ഹോസ്റ്റലിൽ നിന്ന് കാണാതായി എന്നാണ് സ്കൂൾ അധികൃതർ നൽകിയിരിക്കുന്ന പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം.