കോടതിയിൽ അനുകൂലമായി മൊഴിമാറ്റി പറയണമെന്ന് ആവശ്യപ്പെട്ട് വീട്ടിൽ അതിക്രമിച്ചു കയറി കൊല്ലുമെന്ന് ഭീഷണി; ഒളിവിലായിരുന്ന പ്രതികൾ കുമരകം പോലീസിന്റെ പിടിയിൽ

Spread the love

കോട്ടയം: വീട്ടിൽ അതിക്രമിച്ചു കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കുമാരനെല്ലൂർ സ്വദേശി ഷംനാസ്(42 )തിരുവാർപ്പ് സ്വദേശി ജിത്തു എന്ന ശ്രീജിത്ത് (33) എന്നിവരാണ് കുമരകം പോലീസിന്റെ പിടിയിൽ.

കഴിഞ്ഞ 27ന് വൈകിട്ട് ആറുമണിയോടെ മീൻചിറ ഭാഗത്തുള്ള പരാതിക്കാരന്റെ വീട്ടിലെത്തിയ പ്രതികൾ പരാതിക്കാരന്റെ വീടിന്റെ മുറ്റത്ത് അതിക്രമിച്ചുകയറി അസഭ്യം പറയുകയായിരുന്നു.

ഷംനാസിന്റെ സഹോദരൻ ഷംനാദിനെതിരെ കോട്ടയം വെസ്റ്റ് സ്റ്റേഷനിലുള്ള കേസിൽ കോടതിയിൽ അനുകൂലമായി മൊഴിമാറ്റി പറയണമെന്നും, അല്ലാത്തപക്ഷം ജീവിക്കാൻ അനുവദിക്കുകയില്ലെന്നും കൊന്നുകളയും എന്നും ഭീഷണിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ കേസെടുത്ത കുമരകം പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.