പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം; കട്ടപ്പനയില്‍ 76 കാരന്‍ പോക്സോ കേസില്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ
ഇടുക്കി: സഹോദരങ്ങൾ അടക്കം പ്രായപൂർത്തിയാകാത്ത മൂന്നു പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച എഴുപത്തിയാറുകാരനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന പേഴുംകവല തെക്കേൽ പാപ്പച്ചൻ എന്നു വിളിക്കുന്ന വർഗ്ഗീസ് ആണ് പിടിയിലായത്. ഈസ്റ്റർ ദിവസങ്ങളിലാണ് പരിചയത്തിലുള്ള പതിമൂന്നും, ഒൻപതും വയസ്സുള്ള സഹോദരിമാരെയും, മറ്റൊരു ഒൻപതുകാരിയേയും ഉപദ്രവിച്ചത്.

തുടര്‍ന്ന് പെണ്‍കുട്ടികള്‍ ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. കുട്ടികളുടെ മാതാപിതാക്കള്‍ ചൈല്‍ഡ്‌ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഡിവൈഎസ്പി വി.എ.നിഷാദ് മോന്റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐ കെ.ദിലീപ്കുമാര്‍ പ്രതിയെ ബുധനാഴ്ച്ച പോക്‌സോ കേസ് ചുമത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഎസ്‌ഐ ഹരികുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ റ്റി.വി.റെജിമോന്‍, സുമേഷ് തങ്കപ്പന്‍, പ്രദീപ്.കെ.പി, സുരേഷ് ബി.ആന്റോ, വനിതാ ഉദ്യോഗസ്ഥരായ വി.റസിയ, സന്ധ്യ, പ്രീതി എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പാപ്പച്ചനെ റിമാന്‍ഡ് ചെയ്തു.