
ഇടുക്കി : ഓണം വിൽപ്പന ലക്ഷ്യമിട്ട് തയ്യാറാക്കി വച്ചിരുന്ന 200 ലിറ്ററോളം കോടയും വാറ്റുപകരണങ്ങളും പിടികൂടി പെരുവന്താനം പോലീസ്.കുപ്പക്കയം സ്വദേശി കാപ്പ് കുളങ്ങര ജയചന്ദ്രൻ ആണ് പിടിയിലായത്.
പെരുവന്താനം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ട്രാവൻകൂർ റബ്ബർ ആൻഡ് ടി എസ്റ്റേറ്റിൽ കുപ്പക്കയത്ത് ആണ് ഇയാൾ വൻ തോതിൽ ചാരായ നിർമ്മാണം നടത്തി വന്നത്.
പെരുവന്താനം പോലീസ് സ്റ്റേഷനിൽ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്.എച്ച്.ഒ ത്രദീപ് ചന്ദ്രൻ, എസ്.ഐ അജേഷ്, എ.എസ്.ഐ ബിജു, ജിനേഷ്, മഞ്ഞുകുട്ടൻ, ജയലാൽ എന്നീ പോലീസ് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.