video
play-sharp-fill

പെൺകുട്ടിയെ മിഠായിയും ബിസ്കറ്റും നൽകി പ്രലോഭിപ്പിച്ച് ലൈംഗികാതിക്രമം ; 75കാരന് 51 വർഷം കഠിന തടവും 1,60,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

പെൺകുട്ടിയെ മിഠായിയും ബിസ്കറ്റും നൽകി പ്രലോഭിപ്പിച്ച് ലൈംഗികാതിക്രമം ; 75കാരന് 51 വർഷം കഠിന തടവും 1,60,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

Spread the love

കൊല്ലം: പെൺകുട്ടിയെ മിഠായിയും ബിസ്കറ്റും നൽകി പ്രലോഭിപ്പിച്ച് ലൈംഗികാതിക്രമം നടത്തിയ വയോധികന് 51 വർഷം കഠിന തടവും 1,60,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

ശക്തികുളങ്ങര മീനത്ത് ചേരിയിൽ പൂവൻപുഴ ചെറുവള്ളി പുരയിടം മണിയൻപിള്ള (75)യെയാണ് കരുനാഗപ്പള്ളി അതിവേഗ കോടതി ജഡ്ജി എഫ്. മിനിമോൾ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 16 മാസം കൂടി തടവ് അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു.

29ഓളം സാക്ഷികളെ വിസ്തരിച്ച കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എൻ.സി. പ്രേമചന്ദ്രൻ ഹാജരായി. കൊല്ലം അസി. കമീഷണറായിരുന്ന പ്രദീപ് കുമാറാണ് കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ സമർപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group