കടം കൊടുത്ത രണ്ടായിരം രൂപ തിരിച്ചു ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; സുഹൃത്തിനെ കുത്തികൊലപ്പെടുത്തി യുവാവ്

Spread the love

ഡൽഹി: കടം വാങ്ങിയ രണ്ടായിരം രൂപ തിരികെ കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഡൽഹിയിൽ 23 വയസ്സുകാരൻ കുത്തേറ്റ് മരിച്ചു. ആദിൽ എന്ന യുവാവാണ് സുഹൃത്തായ ഫർദീനെ കുത്തിക്കൊലപ്പെടുത്തിയത്. ആദിൽ നേരത്തെ വാങ്ങിയ 2000 രൂപ തിരികെ ചോദിച്ചതിനെ തുടർന്നാണ് ഇരുവരും  തർക്കമുണ്ടാവുകയും ഫർദീനെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തത്.

കുത്തേറ്റ ഫർദീനെ പിതാവ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഹോസ്പിറ്റലിൽ നിന്നും വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തി.ഫോറൻസിക് സംഘം സംഭവസ്ഥലം പരിശോധിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. പ്രതിയെ പിടികൂടാനും കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.