
മദ്യപിച്ചതിനെ തുടർന്ന് തർക്കം; 70കാരനെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ചു; കേസിൽ എരുമേലി സ്വദേശി ഉൾപ്പെടെ രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും
ഇടുക്കി: മറയൂരിൽ 70കാരനെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ.
മറയൂർ സ്വദേശി മാരിയപ്പനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ മറയൂർ സ്വദേശി അൻപഴകൻ, എരുമേലി സ്വദേശി മിഥുൻ എന്നീ പ്രതികളെ തൊടുപുഴ ജില്ല കോടതി ജീവപര്യന്തം തടവിന് വിധിച്ചത്.
പ്രതികൾ 20,000 രൂപ വീതം പിഴയും ഒടുക്കണം. 2020 ഫെബ്രുവരിയിലാണ് മദ്യപിച്ചതിനെ തുടർന്നുളള തർക്കത്തിനൊടുവിൽ ഇരുവരും ചേർന്ന് മാരിയപ്പനെ കൊലപ്പെടുത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിക്കുകയായിരുന്നു.
Third Eye News Live
0