ബോഗി മാറിക്കയറി എന്നാരോപിച്ച് ട്രെയിനിലൂടെ വലിച്ചിഴച്ച് മുഖത്തടിച്ചു ; ചങ്ങനാശ്ശേരിയിൽ വയോധികന് നേരെ ടി ടി യുടെ ആക്രമണം

Spread the love

ആലപ്പുഴ : ശബരിഎക്സ്പ്രസില്‍ 70 കാരന് ടിടിഇയുടെ മർദനം .ട്രെയിനില്‍ വലിച്ചിഴക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു .

ബോഗി മാറിക്കയറി എന്ന് ആരോപിച്ചായിരുന്നു മർദനം. സ്ലീപ്പർ ടിക്കറ്റായിരുന്നു 70കാരൻ എടുത്തത് . എന്നാല്‍ സ്ലീപ്പർ ക്ലാസ്സ് രണ്ട് ബോഗികളില്‍ മാത്രമേ അനുവദിക്കൂ എന്നായിരുന്നു ടിടിഇയുടെ വാദം.

മാവേലിക്കരയില്‍ നിന്ന് കയറിയ വയോധികനെ ചങ്ങനാശ്ശേരിയില്‍ വച്ചാണ് മർദിച്ചത്. യാത്രക്കാർ ഇടപെട്ടതോടെ ടിടിഇ പിന്തിരിഞ്ഞു. വിനോദ് എന്ന ടിടിഇയാണ് മര്‍ദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group