റിസോര്‍ട്ടിലെ കുളത്തില്‍ വീണ് ഏഴുവയസുകാരന്‍ മുങ്ങിമരിച്ചു ; കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കെത്തിയതായിരുന്നു കുട്ടി

Spread the love

കോഴിക്കോട് : കക്കാടംപൊയിലില്‍ റിസോര്‍ട്ടിലെ കുളത്തില്‍ വീണ് ഏഴുവയസുകാരന്‍ മുങ്ങിമരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി അഷ്മില്‍ ആണ് മരിച്ചത്.

കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കെത്തിയതായിരുന്നു കുട്ടി. ഇന്നലെ രാത്രി കക്കാടം പൊയില്‍ ഏദന്‍സ് ഗാര്‍ഡന്‍ റിസോര്‍ട്ടിലാണ് അപകടമുണ്ടായത്.

ഉടന്‍ തന്നെ കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group