തൃശൂര്‍: തൃശൂരില്‍ മതിലിടിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചു. തൊട്ടിപ്പറമ്പില്‍ കാര്‍ത്തികേയന്‍ -ലക്ഷ്മി ദമ്പതികളുടെ മകള്‍ ദേവീഭദ്രയാണ് മരിച്ചത്. 2 കുട്ടികൾക്കു പരുക്കേറ്റു.
ദേവീഭദ്രയ്ക്കൊപ്പം സഹോദരൻ കാശിനാഥനും (9) മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു. ഇവരും മതിലിനടിയിൽ പെട്ടെങ്കിലും പരുക്ക് സാരമുള്ളതല്ല.
കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. മതില്‍ തകര്‍ന്ന് ദേഹത്തേക്ക് വീണ് ആണ് ദാരുണാന്ത്യം സംഭവിച്ചത്. വെങ്കിടങ്ങ് ശ്രീശങ്കരനാരായണ എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പഴക്കം ചെന്ന മതിലിന്റെ താഴെയിരുന്ന് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. മതില്‍ അടര്‍ന്ന് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.