video
play-sharp-fill

തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് മർദ്ദിച്ച്‌കൊന്ന ഏഴ് വയസ്സുകാരന്റെ ഓർമ്മയ്ക്ക് സ്നേഹ സമ്മാനമൊരുക്കി കേരള പൊലിസ്

തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് മർദ്ദിച്ച്‌കൊന്ന ഏഴ് വയസ്സുകാരന്റെ ഓർമ്മയ്ക്ക് സ്നേഹ സമ്മാനമൊരുക്കി കേരള പൊലിസ്

Spread the love

സ്വന്തംലേഖിക

കുമാരമംഗലം: കേരളക്കരയെ ആകെ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു അമ്മയുടെ സുഹൃത്തിന്റെ കണ്ണില്ലാത്ത ക്രൂരതയെ തുടർന്ന് ഇടുക്കി തൊടുപുഴയിൽ ഏഴുവയസ്സുകാരൻ മരണമടഞ്ഞ സംഭവം. അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഏഴ് വയസുകാരന്റെ സ്മരണാർഥം സ്‌കൂൾ അങ്കണത്തിൽ ഒരു ലൈബ്രറി ഒരുങ്ങിയിരിക്കുകയാണ്. പൊലീസ് അസോസിയേഷനാണ് ഏഴുവയസുകരാൻ പഠിച്ചിരുന്ന കുമാരമംഗലം ഗവ. എൽ.പി സ്‌കൂളിൽ ലൈബ്രറി ഒരുക്കിയത്. കൊടിയ പീഡനത്തെതുടർന്ന് വിടരും മുമ്പെ കൊഴിഞ്ഞുപോയ ആഴ് ഏഴ് വയസുകരൻ ഇനി ഈ പുസ്തക താളുകളിലൂടെ ഓർമ്മിക്കപ്പെടും.നൂറ്റി രണ്ട് വയസ് പ്രായമുള്ള ഈ വിദ്യാലയത്തിന്റെ മുറ്റത്ത് ഓടിക്കളിക്കേണ്ട രണ്ടാം ക്ലാസുകാരനെപ്പറ്റി അധ്യാപകർക്കും നൂറു നാവാണ്. ഇടുക്കി ജില്ലയിലെ പൊലീസ് അസേസിയേഷനാണ് ഏഴു വയസുകാരന്റെ സ്മരണ നിലനിർത്താൻ ഒരു വായനശാല കൂട്ടുകാർക്കായി നിർമ്മിച്ചു നൽകിയത്. 250ൽ ഏറെ പുസ്തകങ്ങളാണ് നിയമപാലകർ സമ്മാനിച്ചത്. സ്‌കൂളിന് ലൈബ്രറി ഉണ്ടെങ്കിലും ഏഴുവയസുകാരന്റെ സ്മരണാർഥം ഈ ലൈബ്രറി മറ്റൊന്നായി നിലനിർത്താനാണ് സ്‌കൂൾ അധികൃതരുടെ തീരുമാനം. സുമനസുകളുടെ സഹായത്തോടെ കൂടുതൽ പുസ്തകങ്ങൾ എത്തിച്ച് ജില്ലയിലെ തന്നെ മികച്ച ഒരു ലൈബ്രറിയുണ്ടാക്കാനാണ് സ്‌കൂൾ അധികൃതരുടെ ലക്ഷ്യം.