
ഏഴുമാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച പ്രതിക്ക് തൂക്കുകയര്‍ ; പ്രതിയെ കണ്ടെത്താന്‍ വഴിത്തിരിവായത് സിസിടിവി ദൃശ്യങ്ങൾ ; അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി
കൊല്‍ക്കത്ത: ഏഴുമാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതിക്ക് വധശിക്ഷ. കൊൽക്കത്തയിലെ പ്രത്യേക പോക്സോ കോടതിയുടെതാണ് വിധി. കേസ് അപൂർവങ്ങളിൽ അപൂർവമായി പരിഗണിച്ചാണ് പ്രതി രാജീബ് ഘോഷിനെ തൂക്കിക്കൊല്ലാൻ കോടതി വിധിച്ചത്.
കൊല്‍ക്കത്തിയിലെ ബർട്ടോലയില്‍ നിന്ന് നവംബർ 30നാണ് അമ്മയ്ക്കരികിൽ കിടന്ന് ഉറങ്ങുകയായിരുന്ന കുഞ്ഞിനെ 34 കാരനായ രാജീബ് ഘോഷ് തട്ടിക്കൊണ്ടു പോയത്. ശുചീകരണ തൊഴിലാളിയായ ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചതിന് ശേഷം ഫൂട്ട് പാത്തില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് പ്രദേശവാസികളാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആർജി കർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞ് ഇതുവരെ അപകടനില തരം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. കേസിൽ 24 സാക്ഷികളാണ് ഉണ്ടായിരുന്നത്. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കണ്ടെത്താന്‍ വഴിത്തിരിവായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൃശ്യങ്ങളിൽ നിന്ന് പ്രതിക്ക് മുടന്തുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് കേസിൽ പ്രതിയെ തിരിച്ചറിയാൻ പൊലീസിന് ഏറെ സഹായകരമായത്. ജാർഗാമിലെ ഗോപി ബല്ലാവൂരിലെ ഒരു റിസോർട്ടിൽ നിന്ന് ജനുവരി ഏഴ്നാണ് രാജീബ് ഘോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.