അതിഥിയുടെ മരണം: സ്വകാര്യ ഭാഗങ്ങളിൽ പൊള്ളിലേൽപ്പിച്ചു; ദിവസങ്ങളോളം ഭക്ഷണം കഴിച്ചില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്‌; കുട്ടിയുടെ അമ്മയുടെ മരണത്തിലും ദുരൂഹതയുണ്ടെന്ന് നാട്ടുകാർ

Spread the love

കോഴിക്കോട്: ആറു വയസുകാരി അതിഥി അതിക്രൂര പീഡനമാണ് നേരിട്ടതെന്ന് നാട്ടുകാർ. അച്ഛനും രണ്ടാനമ്മയും കുട്ടിയെ ദിവസങ്ങളോളം പട്ടിണിക്കിട്ടു, ക്രൂരമായി പരിക്കേല്‍പ്പിച്ചു. കുട്ടി ദിവസങ്ങളോളം ഭക്ഷണം കഴിച്ചില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറഞ്ഞിരുന്നെന്നും നാട്ടുകാർ പറയുന്നു.

video
play-sharp-fill

ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതില്‍ സന്തോഷമുണ്ട്. പ്രതികള്‍ ഒരുകാലത്തും പുറത്തിറങ്ങരുതെന്നും കുട്ടിയുടെ അമ്മയുടെ മരണവും ദുരൂഹമാണെന്നും നാട്ടുകാർ ആരോപിച്ചു.

കൊലപാതകത്തില്‍ പ്രതികളായ അച്ഛൻ സുബ്രഹ്മണ്യൻ നമ്ബൂതിരി, രണ്ടാനമ്മ റംല ബീഗം എന്ന ദേവിക അന്തർജനം എന്നിവർക്ക് ജീവപര്യന്തം ശിക്ഷയാണ് ‌ഹൈക്കോടതി വിധിച്ചത്. പ്രതികള്‍ 2 ലക്ഷം രൂപ വീതം പിഴ ഒടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇരുവർക്കുമെതിരെ ഹൈക്കോടതി കൊലക്കുറ്റം ചുമത്തുകയായിരുന്നു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന കോഴിക്കോട് അഡീഷണല്‍ സെഷൻസ് കോടതിയുടെ കണ്ടെത്തല്‍ ഹൈക്കോടതി തള്ളുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിചാരണക്കോടതി പ്രതികളെ യഥാക്രമം രണ്ടുംമൂന്നും വർഷ തടവിനാണ് ശിക്ഷിച്ചത്. ഇതിനെതിരെ സർക്കാരാണ് അപ്പീല്‍ നല്‍കിയത്. പെണ്‍കുട്ടിയുടെ സഹോദരന്റെ മൊഴി പരിഗണിക്കുമ്ബോള്‍ കൊലക്കുറ്റം ചുമത്താൻ മതിയായ തെളിവുണ്ടെന്നും ഹൈക്കോടതി വിലയിരുത്തുകയായിരുന്നു. ജസ്റ്റിസുമാരായ വി രാജാവിജയരാഘവൻ, കെവി ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ വിധിച്ചത്.

2013 ഏപ്രില്‍ 29നാണ് തിരുവമ്ബാടി തട്ടേക്കാട് ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്ബൂതിരിയുടെ ആദ്യവിവാഹത്തിലെ മകള്‍ അദിതി ക്രൂരമായി കൊല്ലപ്പെടുന്നത്. പത്തുവയസുകാരനായ ഒരു മകനും ഈ ബന്ധത്തിലുണ്ട്. ആദ്യഭാര്യ റോഡപകടത്തില്‍ മരിച്ചതോടെ 2011ല്‍ റംല ബീഗത്തെ (ദേവിക അന്തർജനം) വിവാഹം കഴിച്ചത്. ആദ്യഭാര്യയുടെ മരണം കഴിഞ്ഞ് ആറുമാസം കഴിയുമ്ബോഴായിരുന്നു വിവാഹം. ആള്‍മാറാട്ടം നടത്തി മാലകവർന്നകേസിലെ പ്രതിയാണ് ദേവിക.

രണ്ടുകുട്ടികളെയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ക്രൂരപീഡനമാണ് ദേവിക നടത്തിയത്. ഭക്ഷണംപോലും നല്‍കാതെ കഠിനമായ ജോലികള്‍ ചെയ്യിക്കുകയും അദിതിയുടെ സ്വകാര്യഭാഗങ്ങളില്‍ തിളച്ചവെള്ളമൊഴിക്കുകയും ചെയ്തു. കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റെങ്കിലും ചികിത്സ നല്‍കാൻ പോലും അവർ കൂട്ടാക്കിയില്ല. തുടർന്നാണ് കുട്ടി മരിച്ചത്.