
സ്വന്തം ലേഖകൻ
കോട്ടയം. ഭരണഘടനയെ സംരക്ഷിക്കേണ്ട ഗവര്‍ണര്‍ അതിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി പറഞ്ഞു. കേരളാ കോണ്‍ഗ്രസ്സ് (എം) നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ പ്രീതികളുടെയും ശാസനകളുടെയും കാലം കഴിഞ്ഞു. ജനാധിപത്യത്തിന്റെ കാലത്താണ് നാം ജീവിക്കുന്നത്. രാജ്യത്തിന് തന്നെ മാതൃകയായ നാടാണ് കേരളം. ആ നാടിന്റെ ഭരണ സ്തംഭനമാണ് ഗവര്‍ണ്ണര്‍ ലക്ഷ്യമിടുന്നത്. ഗവര്‍ണര്‍ സ്വന്തം രാഷ്ട്രീയ യജമാനന്‍മാരുടെ പ്രീതി നേടാനാണ് ശ്രമിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നും കുട്ടികളെയും, യുവതലമുറയേയും നാടിനെയും രക്ഷിക്കുക, ലഹരിയെ തോല്‍പ്പിക്കുക എന്ന മുദ്രാവാക്യവുമായി ഗ്രാമങ്ങള്‍ത്തോറും നവംബര്‍ 14 ന് ലഹരിക്കെതിരെ മോചനജ്വാല തെളിയിക്കുവാന്‍ യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഡോ.എന്‍.ജയരാജ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, സ്റ്റീഫന്‍ ജോര്‍ജ്, സണ്ണി തെക്കേടം, ജോസ് ടോം, ജോര്‍ജുകുട്ടി ആഗസ്തി, വിജി എം.തോമസ്, സണ്ണി പാറപ്പറമ്പില്‍, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാല്‍, സഖറിയാസ് കുതിരവേലില്‍, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, ജോസഫ് ചാമക്കാല, നിര്‍മ്മല ജിമ്മി, സാജന്‍ തൊടുക, ബൈജു ജോണ്‍ പുതിയിടത്തില്‍, പ്രദീപ് വലിയപ്പറമ്പില്‍, ബോസ് അഗസ്റ്റിന്‍, ബാബു കുരിശുംമൂട്ടില്‍, ഡി. പ്രസാദ് ഭക്തിവിലാലം, ഫ്രാന്‍സിസ് പാണ്ടിശ്ശേരി, പി.സി കുര്യന്‍, രാജു ആലപ്പാട്ട്, ബൈജു മാതിരമ്പുഴ, ബിജു ചക്കാല, സോണി തെക്കേല്‍, മാത്തുക്കുട്ടി കുഴിഞ്ഞാലില്‍, ടി. എ ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.