video
play-sharp-fill

കേന്ദ്രത്തിന് വഴങ്ങി കേരളം : വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിക്കുന്നതിന് തുറമുഖ വരുമാനത്തിന്‍റെ 20 % കേന്ദ്രസര്‍ക്കാരുമായി പങ്കിടാനുള്ള കരാർ ഒപ്പിട്ടു

കേന്ദ്രത്തിന് വഴങ്ങി കേരളം : വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിക്കുന്നതിന് തുറമുഖ വരുമാനത്തിന്‍റെ 20 % കേന്ദ്രസര്‍ക്കാരുമായി പങ്കിടാനുള്ള കരാർ ഒപ്പിട്ടു

Spread the love

വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് വഴങ്ങി സംസ്ഥാനം.അദാനി പോര്‍ട്ടും ബാങ്ക് കണ്‍സോര്‍ഷ്യവും കേന്ദ്രസർക്കാരും തമ്മിലുള്ള ത്രികക്ഷി കരാറിലാണ് ഒപ്പുവെച്ചത്.കേന്ദ്രം നൽകുന്ന വിജിഎഫ് ആയ 817.8 കോടി രൂപ, തുറമുഖത്തിന്റെ വരുമാന വിഹിതം സഹിതം തിരിച്ചടയ്ക്കാനുള്ള നിർദ്ദേശം മന്ത്രിസഭായോഗം അംഗീകരിച്ചതോടെയാണ് കരാർ ഒപ്പിട്ടത്.

കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന 817.8 കോടി രൂപ തിരിച്ചടച്ചു തീരുന്നതുവരെ, തുറമുഖ പദ്ധതിയിൽനിന്നു സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാന വിഹിതത്തിന്റെ 20% കേന്ദ്രത്തിനു നൽകണമെന്നാണ് വ്യവസ്ഥ.അടിസ്ഥാനസൗകര്യ വികസനത്തിൽ സ്വകാര്യനിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തികമായി ലാഭകരമാകാത്ത പദ്ധതികൾക്ക് പ്രഖ്യാപിച്ച ധനസഹായമായ വിജിഎഫ്, കേരളത്തിന് മാത്രം വായ്പയായി മാറ്റിയാണ് കേന്ദ്രസർക്കാർ നൽകുന്നത്. എന്നാൽ തൂത്തുകുടി ഉൾപ്പെടെയുള്ള തുറമുഖങ്ങൾക്ക് അനുവദിച്ച രീതിയിൽ വിജിഎഫ്, ഗ്രാന്റായി നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രം തുടർച്ചയായി നിരസിച്ചിരുന്നു.

വരുമാന വിഹിതം ലഭിച്ചു തുടങ്ങുന്ന 2034 ലെ മൂല്യം കണക്കാക്കി ഏതാണ്ട് 12,000 കോടി രൂപ ഇത്തരത്തിൽ നൽകേണ്ടിവരും.വിജിഎഫ് വായ്പയായി മതിയെന്നും തിരിച്ചടവു തീരുംവരെ വരുമാനത്തിന്റെ 20 % നൽകാമെന്നും 2014 ൽ സംസ്ഥാന സർക്കാർ രേഖാമൂലം സമ്മതിച്ചതും ഗ്രാന്റായി വേണമെന്ന ഇപ്പോഴത്തെ വാദത്തിനു തിരിച്ചടി നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group