മുസ്ലിം ലീഗ് നേതാവും മുൻ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന വെളൂർ കരീത്രയിൽ ഹാജി കെ.കെ കൊച്ചുണ്ണി (76) നിര്യാതനായി

Spread the love

കോട്ടയം: മുസ്ലിം ലീഗ് നേതാവും മുൻ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന വെളൂർ കരീത്രയിൽ ഹാജി കെ.കെ കൊച്ചുണ്ണി (76) നിര്യാതനായി.

വേളൂർ മുസ്ലിം ജമാഅത്ത് പ്രസിഡന്റ്‌, മുസ്ലിം ലീഗ് കോട്ടയം മണ്ഡലം പ്രസിഡന്റ്‌, സ്വതന്ത്രകർഷകസംഘം ജില്ലാ ജനറൽ സെക്രട്ടറി, കാഞ്ഞിരം എസ് എൻ ഡി പി സ്കൂൾ പി ടി എ പ്രസിഡന്റ്‌, സ്വതന്ത്ര മത്സ്യ തൊഴിലാളി യൂണിയൻ എസ് ടി യു സംസ്ഥാന വൈസ് പ്രസിഡന്റ്‌, ജില്ലാ ഫുഡ്‌ അഡ്വൈസറി ബോർഡ്‌ അംഗം, മത്സ്യ തൊഴിലാളി ക്ഷേമ നിധി ബോർഡ്‌ അംഗം തുടങ്ങി ഒട്ടനവധി സംഘടനകളുടെ ഭാരവാഹിയായിരുന്നു.

വേളൂർ ആറ്റാത്ര കുടുംബാംഗം ആയിഷ ബീവിയാണ് ഭാര്യ. മക്കൾ:കെ കെ മുംതാസ്, കെ കെ.നവാസ്,കെ കെ നജീബ്, കെ കെ മനാഫ് (മൂവരും കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട് ഡിപ്പാർട്മെന്റ്, കെ കെ ശിഹാബ് . മരുമക്കൾ :നജീബ് ആലപ്പുഴ, സനം, സൽമിയ, റസീന, ഷെറിൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കബറടക്കം ഇന്ന് 4ന് താഴത്തങ്ങാടി ജമാഅത്ത് ഖബർ സ്ഥാനിൽ നടക്കും.