67കാരന്റെ മൃതദേഹം പ്ലാസ്റ്റിക് ബാ​ഗിൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിച്ച് ബെം​ഗളൂരു പൊലീസ്; മരണം കാമുകിയുമായുള്ള ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതംമൂലം; സംഭവം പുറത്തറിയാതാരിക്കാൻ കാമുകിയും ഭർത്താവും സഹോദരനുമാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ്

Spread the love

ബെംഗളൂരു: 67കാരന്റെ മൃതദേഹം പ്ലാസ്റ്റിക് ബാ​ഗിൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിച്ച് ബെം​ഗളൂരു പൊലീസ്. കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് 67കാരനായ വ്യവസായി മരിച്ചതെന്നും സംഭവം പുറത്തറിയാതാരിക്കാൻ കാമുകിയും ഭർത്താവും സഹോദരനുമാണ് മൃതദേഹം പ്ലാസ്റ്റിക് ബാ​ഗിലാക്കി ഉപേക്ഷിച്ചതെന്നും പൊലീസ് കണ്ടെത്തി.

മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ കണ്ടെത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് മരണകാരണം പൊലീസ് കണ്ടെത്തിയത്. നവംബർ 16നാണ് ജെപി നഗറിലെ പുട്ടേനഹള്ളി സ്വദേശിയായ ബാലസുബ്രഹ്മണ്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാലസുബ്രഹ്മണ്യനും 35 കാരിയായ വീട്ടുജോലിക്കാരിയുമായി ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. നവംബർ 16ന് കാമുകിയുടെ വീട്ടിലെത്തി. ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഹൃദയാഘാതമുണ്ടായി മരിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

നവംബർ 16ന് കൊച്ചുമകനെ ബാഡ്മിന്റൺ പരിശീലനത്തിന് വിടാനായി വീട്ടിൽ നിന്ന് പുറപ്പെട്ടു. വൈകുന്നേരം 4.55ന് മരുമകളെ വിളിച്ച് താൻ വരാൻ വൈകുമെന്ന് അറിയിച്ചു. കുറച്ച് ജോലികൾ ചെയ്ത് തീർക്കാനുണ്ടെന്നാണ് ഇയാൾ മരുമകളോട് പറഞ്ഞത്. എന്നാൽ, പിന്നീട് ഇയാളെ കണ്ടില്ല. തുടർന്ന് മകൻ സുബ്രഹ്മണ്യനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ നിലയിൽ പ്ലാസ്റ്റിക് കവറുകളിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കാമുകിയുടെ വീട്ടിൽ പോയതായി കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞാൽ സമൂഹത്തിൽ തന്റെ പ്രതിച്ഛായ മോശമാകുമെന്ന് ഭയന്ന യുവതി ഉടൻ തന്നെ ഭർത്താവിനെയും സഹോദരനെയും വിളിച്ച് വിവരമറിയിക്കുകയായിരുന്നു. പിന്നീട് മൂവരും വ്യവസായിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ഒറ്റപ്പെട്ട സ്ഥലത്ത് തള്ളുകയായിരുന്നു.