പുത്തൻ താരങ്ങളും പുതിയ വേഗവും ; ഇനിയുള്ള നാല് ദിനങ്ങൾ ട്രാക്കിലും ഫീൽഡിലും തീപാറുന്ന പോരാട്ടങ്ങൾ ;98 ഇനങ്ങളിലായി മൂവായിരത്തിലധികം കുട്ടികൾ ; കായികോത്സവം പകലും രാത്രിയുമായി ; 65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ഇന്ന് തുടക്കം

Spread the love

സ്വന്തം ലേഖകൻ 

തൃശൂര്‍: 65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ഇന്ന് തുടക്കമാകും. കുന്നംകുളത്താണ് ഇത്തവണത്തെ സ്കൂൾ കായികോത്സവം നടക്കുക. ഇന്ന് രജിസ്ട്രേഷനും മറ്റു കാര്യങ്ങളും നടക്കും. 15 വർഷത്തിനുശേഷമാണ് തൃശൂര്‍ ജില്ല സംസ്ഥാന സ്കൂൾ കായികോത്സവത്തിന് വേദിയാകുന്നത്. ഗ്രൗണ്ടിൽ എല്ലാ ഒരുക്കങ്ങളും ഇതിനോടകം പൂർത്തിയായി.

ഇനിയുള്ള നാല് ദിനങ്ങൾ ട്രാക്കിലും ഫീൽഡിലും തീപാറുന്ന പോരാട്ടങ്ങളാണ് നടക്കുക. പുത്തൻ താരങ്ങളും പുതിയ വേഗവും കുന്ദംകുളത്തെ ഗ്രൗണ്ടിൽ പിറക്കും. 98 ഇനങ്ങളിലായി മൂവായിരത്തിലധികം കുട്ടികൾ ആറ് വിഭാഗങ്ങളിലായാണ് മത്സരിക്കുക. കഴിഞ്ഞ തവണ നടന്നതുപോലെ ഇത്തവണയും പകലും രാത്രിയുമായിട്ടാണ് കായികോത്സവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ സ്കൂൾ മത്സരങ്ങൾ അടുത്ത മാസവും ദേശീയ ഗെയിംസ് ഈ മാസം 25 മുതൽ ഗോവയിൽ നടക്കുന്നത് കൊണ്ടുമാണ് കായികോത്സവം ഇക്കുറി നേരത്തെ നടത്താൻ സർക്കാർ തീരുമാനമെടുത്തത്. കായിക മാമാങ്കത്തിനായി വിവിധ ജില്ലകളിൽ നിന്നുള്ള കുട്ടികളും അധ്യാപകരും കുന്നംകുളത്തേക്ക് എത്തിത്തുടങ്ങി.