ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 65- മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

Spread the love

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും, ആർദ്രത ഫെലോഷിപ്പ് ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് 149 വൃക്കരോഗികൾക്ക് നൽകി.

video
play-sharp-fill

ആശ്രയയുടെ മാനേജർ സിസ്റ്റർ ശ്ലോമ്മോയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗാന്ധിനഗർ എസ്എച്ച്ഒ ശ്രീ ശ്രീജിത്ത് ടി ഡയാലിസിസ് കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. പ്രൊഫ ഡോ.സജീവ് (HOD, Nephrology dpt, MCH ), വെ. റവ.കുര്യാക്കോസ് മാലിയിൽ കോർഎപ്പിസ്കോപ്പാ, ഡീ.ബേസിൽ തട്ടാറ, കുര്യാക്കോസ് വർക്കി, എം സി ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

കിറ്റ് കൊടുക്കുന്നതിൽ 65 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയാലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടാകണമെന്ന് സെക്രട്ടറി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group