
സ്വന്തം ലേഖകൻ
എറണാകുളം: വയോധികനെ വെട്ടിക്കൊന്നു. എറണാകുളത്താണ് സംഭവം. പെരുമ്പാവൂർ കിഴക്കേ ഐമുറി തേരോത്തുമല വേലായുധൻ ആണ് കൊല്ലപ്പെട്ടത്. 65 വയസായിരുന്നു.
പ്രതിയെന്ന് സംശയിക്കുന്ന പാണിയേലി സ്വദേശി ലിന്റോ ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ പോലീസ് ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാസങ്ങൾക്ക് മുൻപ് ലിന്റോയും വേലായുധനും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു എന്ന് പോലീസ് വ്യക്തമാക്കുന്നു. ഇതിനിടെ വേലായുധൻ ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് ലിന്റോയെ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് വിവരം.