video
play-sharp-fill

Thursday, May 22, 2025
HomeMain25 വേദികളിലായി 249 ഇനങ്ങളിൽ 15000 തോളം കലാകാരന്മാർ ; സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ...

25 വേദികളിലായി 249 ഇനങ്ങളിൽ 15000 തോളം കലാകാരന്മാർ ; സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് ; 63-ാമത് സ്കൂൾ കാലോത്സവത്തിന് തിരശീല ഉയരുക ജനുവരി 4ന്

Spread the love

തിരുവനന്തപുരം :സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. കാസർകോട് നിന്ന് പുറപ്പെട്ട സ്വർണ്ണക്കപ്പ് മൂന്നാം തീയതി വൈകിട്ടോടെ തിരുവനന്തപുരം അതിർത്തിയിൽ ഏറ്റുവാങ്ങും. മൂന്നാം തീയതി പാല് കാച്ചൽ ചടങ്ങോടെ കലവറയും പ്രവർത്തനമാരംഭിക്കും. ജനുവരി 4 നാണ് 63-ാമത് സ്കൂൾ കാലോത്സവത്തിന് തിരുവനന്തപുരത്ത് തിരശീല ഉയരുക.

25 വേദികളിലായി 249 ഇനങ്ങളിൽ 15000 തോളം കലാകാരന്മാരാണ് തലസ്ഥാനനഗരിയിലെ കലോത്സവത്തിൽ പങ്കെടുക്കുക. വേദികളുടെയും കലവറയുടെയും ഒരുക്കങ്ങൾ എല്ലാം അവസാനഘട്ടത്തിലാണ്. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഓരോ ദിവസവും ഒരുക്കങ്ങൾ വിലയിരുത്തുന്നുണ്ട്.

വിവിധ കമ്മിറ്റികളിലെ കൺവീനർമാരുടെ യോഗം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ ചേർന്ന് കാലഘട്ട ഒരുക്കങ്ങൾ വിലയിരുത്തി.കലോത്സവത്തിന് എത്തുന്നവരെ വരവേൽക്കാൻ കെഎസ്ആർടിസി ബസ് സ്റ്റാന്റിലും, റെയിൽവേ സ്റ്റേഷനിലും പ്രത്യേക കൗണ്ടറുകളും ഒരുക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം കാസർകോട് നിന്ന് പുറപ്പെട്ട സ്വർണ്ണ കിരീടം മൂന്നാം തീയതി തിരുവനന്തപുരം ജില്ലാ അതിർത്തിയിൽ ആഘോഷമായി സ്വീകരിക്കും. നഗര അതിർത്തിയിലും സ്വീകരണം ഒരുക്കുന്നുണ്ട്. വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലാകും ഘോഷയാത്രയും സ്വീകരണവും. പുത്തരിക്കേണ്ട മൈതാനത്ത് തയ്യാറാക്കിയ കലവറയിൽ പാലുകാച്ചൽ ചടങ്ങും നാളെ നടക്കും. ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിയാണ് വിഭവങ്ങൾ ഒരുക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments