സഖാവ് പുഷ്പന്റെ വിയോഗം: താമരശേരിയിലും മേനപ്രത്തും പൊതു ദര്‍ശനം, വീട്ടു വളപ്പിൽ അന്ത്യവിശ്രമം ഒരുക്കി

Spread the love

 

കണ്ണൂര്‍: കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്റെ മൃതദേഹം നാളെ രാവിലെ എട്ടുമണിക്ക് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും മൃതദേഹം കണ്ണൂരിലേക്ക് പുറപ്പെടും. പകല്‍ 10.30 ന് തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.

 

തുടര്‍ന്ന് 12 മണിക്ക് മേനപ്രം രാമവിലാസം സ്‌കൂളിലും പൊതുദര്‍ശനം. നാലുമണിവരെ പൊതുദര്‍ശനം തുടരും. അഞ്ചുമണിക്ക് വീട്ടില്‍ എത്തിക്കും. വീടിനോട് ചേര്‍ന്ന് സ്ഥലത്ത് അഞ്ചുമണിയോടെയായിരിക്കും സംസ്‌കാരം. തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കും.

 

ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് പുഷ്പനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group