
കോഴിക്കോട്: പുതുവര്‍ഷാഘോഷത്തിന് വില്‍പനക്കായി എത്തിച്ച 50 കുപ്പി പോണ്ടിച്ചേരി വിദേശ മദ്യവും ആറായിരത്തോളം പാക്കറ്റ് ഹാന്‍സുമായി യുവാവ് പിടിയില്‍.
കോണാട് ബീച്ച് ചട്ടിത്തോപ്പ് പറമ്ബില്‍ സര്‍ജാസ് ബാബുവിനെ (37) യാണ് കുന്നമംഗലം എസ്‌ഐ നിതിന്‍ എയുടെ നേതൃത്വത്തിലുള്ള കുന്ദമംഗലം പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
കുന്നമംഗലം വരട്ട്യാക്ക് – പെരിങ്ങളം റോഡില്‍ വാടക വീട് കേന്ദ്രീകരിച്ച് വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്നാണ് പ്രതി വലയിലായത്. കുന്ദമംഗലം, നരിക്കുനി, കോഴിക്കോട് സിറ്റിയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ രണ്ടു വര്‍ഷത്തോളമായി ഇയാള്‍ ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group