video
play-sharp-fill

വീട്ടിൽ റൂമിലെ ജനലിൽ ഷാൾ കൊണ്ട് കളിക്കുന്നതിനിടെ അബദ്ധത്തിൽ കഴുത്തിൽ ഷാൾ കുരുങ്ങി 6 വയസുകാരന് ദാരുണാന്ത്യം; ഉടൻ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

വീട്ടിൽ റൂമിലെ ജനലിൽ ഷാൾ കൊണ്ട് കളിക്കുന്നതിനിടെ അബദ്ധത്തിൽ കഴുത്തിൽ ഷാൾ കുരുങ്ങി 6 വയസുകാരന് ദാരുണാന്ത്യം; ഉടൻ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Spread the love

തിരുവനന്തപുരം: അരുവിക്കരയിൽ കഴുത്തിൽ ഷാൾ കുരുങ്ങി 6 വയസുകാരൻ മരിച്ചു. അരുവിക്കര മലമുകളിൽ അദ്വൈത് (6) ആണ് മരിച്ചത്.

വീട്ടിലെ റൂമിലെ ജനലിൽ ഷാൾ കൊണ്ട് കളിച്ചപ്പോൾ അബദ്ധത്തിൽ കഴുത്തിൽ ഷാൾ കുരുങ്ങിയാണ് അപകടമുണ്ടായത്.

കുട്ടിയെ ഉടൻ തന്നെ അരുവിക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടക്കുന്ന സമയത്ത് വീട്ടിൽ കുട്ടിയുടെ അപ്പൂപ്പനും അമ്മുമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു. മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.