ഇരുചക്രവാഹനത്തിൽ ടോറസ് ലോറി ഇടിച്ചുകയറി അപകടം : ലോറി കയറിയിറങ്ങി ആറുവയസുകാരന് ദാരുണാന്ത്യം ; അച്ഛനും അമ്മയ്ക്കും ഒപ്പം യാത്ര ചെയ്യവെയാണ് അപകടം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലുണ്ടായ വാഹനാപകടത്തിൽ ആറുവയസുകാരൻ മരിച്ചു. മണലുവിള സ്വദേശി ജിജിൻ്റേയും രേഷ്മയുടേയും മകൻ ആരീഷ് ആണ് മരിച്ചത്. മൂത്തമകൻ ആരോൺ അത്ഭുതകരമായി രക്ഷപ്പെട്ടു.

നെയ്യാറ്റിൻകര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. അച്ഛനും അമ്മയും രണ്ട് മക്കളും സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ടോറസ് ലോറി ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ലോറി കയറിയിറങ്ങിയാണ് ആരീഷ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group