മലയാളി ബാലിക യുഎഇയിൽ മരണപ്പെട്ടു; മരിച്ചത് കോട്ടയം എരുമേലി സ്വദേശിയായ ആറു വയസ്സുകാരി

Spread the love

കോ​ട്ട​യം: മലയാളി ബാലിക യുഎഇയിലെ അബുദാബിയില്‍ നിര്യാതയായി. കോ​ട്ട​യം എ​രു​മേ​ലി പ​മ്പ​വാ​ലി നെ​ടി​യ മു​റി​യി​ൽ സ്മി​ത്ത് ജോ​സ​ഫി​ന്‍റെ​യും ജ്യോ​തി ത​യ്യി​ലി​ന്‍റെ​യും ഏ​ക മ​ക​ൾ ഹ​ന്ന മ​റി​യ സ്മി​ത്ത് (6) ആണ് അ​ബു​ദാബി​യി​ൽ മരിച്ചു.

അബുദാബി കെഎംസിസി ലീ​ഗ​ൽ വി​ങ്ങി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച രാ​ത്രി നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കും.