video
play-sharp-fill

ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; 5 പേർക്ക് രോ​ഗം സമ്പർക്കത്തിലൂടെ; 37 പേർക്ക് രോ​ഗമുക്തി

ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; 5 പേർക്ക് രോ​ഗം സമ്പർക്കത്തിലൂടെ; 37 പേർക്ക് രോ​ഗമുക്തി

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് ആറ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 5 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.

ഇതിൽ ഒരാൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതാണ്. അതേസമയം ജില്ലയിൽ ഇന്ന് 37 പേർ രോ​ഗമുക്തി നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ:
1. കുമാരമംഗലം സ്വദേശിനി (46)
2. കരിങ്കുന്നം സ്വദേശിനി (30)
3 & 4. കുമളി റോസാപ്പൂക്കണ്ടം സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടു പേർ. (പുരുഷൻ 26, സ്ത്രീ 52)

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ:
1. കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (40)

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചവർ:
1. രാജാക്കാട് സ്വദേശി (41)