
സ്വന്തം ലേഖകൻ
ന്യൂഡൽഹി: വിവേക് വിഹാറിലെ ന്യൂബോൺ ബേബി കെയർ ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ ആറ് നവജാത ശിശുക്കൾ വെന്തു മരിച്ചു. ആറ് കുഞ്ഞുങ്ങൾക്ക് പൊള്ളലേറ്റു. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. 12 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി.
ഇന്നലെ രാത്രിയാണ് തീപിടിത്തമുണ്ടായത്. തീ പൂർണമായും നിയന്ത്രണ വിധേയമായതാണ് റിപ്പോർട്ടുകൾ. 12 അഗ്നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല. തീപടർന്നതിനു പിന്നാലെ തന്നെ കുട്ടികളെ മാറ്റിയിരുന്നു. പുക ശ്വസിച്ചതും കുട്ടികളുടെ മരണത്തിനിടയാക്കിയതായി പ്രാഥമിക വിലയിരുത്തലുണ്ട്.