video
play-sharp-fill
അഞ്ചിടത്തെ ഉപതിരഞ്ഞെടുപ്പ്: ആദ്യഫല സൂചകനകൾ അൽപ സമയത്തിനകം; സ്‌ട്രോങ് റൂമുകൾ തുറന്നു

അഞ്ചിടത്തെ ഉപതിരഞ്ഞെടുപ്പ്: ആദ്യഫല സൂചകനകൾ അൽപ സമയത്തിനകം; സ്‌ട്രോങ് റൂമുകൾ തുറന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു നിയമസഭാ ഉപതിരഞ്ഞടുപ്പിന്റെ ആദ്യ ഫലസൂചനകൾ അൽപ സമയത്തിനകം പുറത്തു വരും. സ്‌ട്രോങ് റൂമുകൾ തുറന്നു കഴിഞ്ഞു. വോട്ടെണ്ണൽ കേന്ദ്രങ്ങൾ തുറന്നു കഴിഞ്ഞിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കം തന്നെ വിവരങ്ങൾ പുറത്തു വരും.

മഞ്ചേശ്വരത്ത് യുഡിഎഫ് എംഎൽഎ പി.ബി അബ്ദുൾ റസാഖിന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. വട്ടിയൂർക്കാവിലെ എംഎൽഎയായ കെ.മുരളീധരനും, എറണാകുളത്തെ എംഎൽഎയായ ഹൈബി ഈഡൻ, കോന്നിയിലെ എംഎൽഎയായ അടൂർ പ്രകാശ്, അരൂർ എംഎൽഎയായ എ.എം ആരിഫ് എന്നിവർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് ഈ അഞ്ചു മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ചിൽ നാലും യുഡിഎഫ് മണ്ഡലങ്ങളാണ്. ഇവിടെ വിജയിക്കാനാവുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. എന്നാൽ, പാലായിലെ മാണിയുടെ കോട്ട പിടിച്ചെടുത്ത എൽഡിഎഫിന് നാല് കോട്ടയും പിടിയ്ക്കാനാവുമെന്നു ത്‌ന്നെയാണ് പ്രതീക്ഷ.

രാവിലെ എട്ടരയോടെ അഞ്ചു മണ്ഡലങ്ങളിലെ ആദ്യ ഫലസൂചനകൾ പുറത്തു വരും. പത്തു മണിയോടെ ജനവിധി വ്യക്തമാകും. മഴയെത്തുടർന്നു പോളിങ് ശതമാനം കുറഞ്ഞത് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് മുന്നണികൾ. നഗര സ്വഭാവമുള്ള വട്ടിയൂർക്കാവ്, എറണാകുളം മണ്ഡലങ്ങളിലെ പോളിങ് കുറഞ്ഞതിന്റെ കാരണങ്ങൾ മുന്നണികൾക്കിടയിൽ ചർച്ചയാണ്.

വട്ടിയൂർക്കാവിലെ വോട്ടുകൾ പട്ടം സെന്റ്‌മേരീസ് എച്ച്.എസ്.എസിലും, കോന്നിയിലെ വോട്ടുകൾ എലിയറയ്ക്കൽ അമൃത വി.എച്ച്.എസ്.എസിലും ആണ് എണ്ണുക. അരൂരിലേത് ചേർത്തല എൻ.എസ്.എസ് കോളേജിലും, എറണാകുളത്തേത് മഹാരാജാസ് കോളേജിലും എണ്ണും. മഞ്ചേശ്വരത്ത് പൈവളികേ നഗർ ഗവ. ഹൈസ്‌കൂൾ ആണ് വോട്ടെണ്ണൽ കേന്ദ്രം.സിസിടിവി നിരീക്ഷണത്തിലായിരിക്കും വോട്ടെണ്ണൽ നടക്കുക .