video
play-sharp-fill

Saturday, May 17, 2025
HomeMain5ജി സ്പെക്‌ട്രം ലേലം ഇന്ന് തുടങ്ങും; നാല് കമ്പനികള്‍ രംഗത്ത്; മുന്‍ ലേലങ്ങളിലെ വിവാദങ്ങളും കമ്പനികളുടെ...

5ജി സ്പെക്‌ട്രം ലേലം ഇന്ന് തുടങ്ങും; നാല് കമ്പനികള്‍ രംഗത്ത്; മുന്‍ ലേലങ്ങളിലെ വിവാദങ്ങളും കമ്പനികളുടെ മത്സരവും അദാനിയുടെ കടന്ന് വരവുമെല്ലാം ചർച്ച; 5ജി ആദ്യമെത്തുക 13 നഗരങ്ങളില്‍

Spread the love

ദില്ലി: 5ജി സ്പെക്‌ട്രം ലേലം ഇന്ന് തുടങ്ങും. ഇത്തവണ ആദ്യമായി സ്വകാര്യ കമ്പനികള്‍ക്ക് നെറ്റ് വര്‍ക്കിനായി സ്പെക്‌ട്രം അനുവദിക്കുന്നു എന്നതാണ്. വ്യവസായ മേഖലയെ അത്ഭുതപ്പെടുത്തികൊണ്ട് ലേലത്തിലേക്ക് അദാനി കടന്നു വന്നത്. അത് പക്ഷെ ചര്‍ച്ചയായപ്പോള്‍ അഭ്യൂഹങ്ങള്‍ തള്ളി കമ്പനി പറഞ്ഞത് തങ്ങള്‍ ടെലികോം രംഗത്തെക്കല്ലെന്നും അദാനി വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനികളിലുമെല്ലാം സ്വകാര്യ നെറ്റ്‍വര്‍ക്ക് ഒരുക്കാനായാണ് സ്പെക്‌ട്രം മേടിക്കുന്നത് എന്നാണ്. ഇതൊടൊപ്പം കന്പനിയുടെ ഇന്‍റ‍ര്‍നെറ്റ് സുരക്ഷയും ഒരൂ വിഷയമാണെന്ന് അദാനി ചൂണ്ടിക്കാട്ടിയിരുന്നു

ജിയോ, അദാനി, എയര്‍ടെല്‍,വോഡാഫോണ്‍ ഐഡിയ എന്നിവര്‍ ആണ് മത്സരത്തിന് രംഗത്തുള്ളത്. ലേലം ചെയ്യുന്നത് 20 വര്‍ഷത്തേക്ക് 72 ഗിഗാഹെര്‍ഡ്സ് ആണ്. ആകെ മൂല്യം 4.3 ലക്ഷം കോടി രൂപയാണ്. 4ജി യേക്കാള്‍ പത്ത് ഇരട്ടി വേഗം ലഭിക്കും.എഎംഡി തുക ഏറ്റവും നിക്ഷേപിച്ചത് റിലൈയന്‍സ് ജിയോ ആണ്.

ടെലികോം രംഗത്തേക്കില്ലെന്ന് അദാനി വ്യക്തമാക്കിയിട്ടുണ്ട് ലക്ഷ്യം സ്വകാര്യ നെററ്വർക്കെന്നും അദാനി പറയുന്നു. നാല് സ്ഥലങ്ങളില്‍ 5ജി പരീക്ഷണം നടത്തിയിട്ടുണ്ട് ട്രായ്.സര്‍ക്കാരും വ്യവസായ ലോകവും ആകാംഷയോടെ കാത്തിരിക്കുകയാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കഴിഞ്ഞ ജൂണിലാണ് കേന്ദ്ര ക്യാബിനെറ്റ് 5 ജി ലേലത്തിന് അനുമതി നല്‍കിയത്. പിന്നാലെ റിലൈയ്ന്‍സ് ജിയോ, അദാനി ഗ്രൂപ്പ്, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ കന്പനികള്‍ ലേലത്തില്‍ പങ്കെടുക്കാനും തയ്യാറായി.

20 വർഷത്തേക്ക് മൊത്തം 72,097.85 മെഗാഹെർട്സ് (72 ജിഗാഹെർട്സ്) സ്പെക്‌ട്രമാണ് ജൂലൈ 26 മുതൽ ലേലം ചെയ്യുക. ലോ ഫ്രീക്വൻസി വിഭാഗത്തിൽ 600, 700, 800, 900, 1,800, 2,100, 2,300,മെഗാഹെർട്സ് സ്പെക്ട്രങ്ങളും മിഡ് ഫ്രീക്വൻസി 3300 മെഗാഹെർട്സ് സ്പെക്ട്രവും ഹൈ ഫ്രീക്വൻസി വിഭാഗത്തിൽ 26 ജിഗാഹെർട്സ് സ്പെക്ട്രങ്ങളുമാണ് ലേലം ചെയ്യുന്നത്.

“നിലവിലെ 4ജി സേവനങ്ങളേക്കാൾ 10 മടങ്ങ് കൂടുതൽ വേഗതയും ശേഷിയും നൽകാൻ കഴിവുള്ള 5ജി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ പുറത്തിറക്കാൻ ടെലികോം സേവന ദാതാക്കൾ മിഡ്, ഹൈ ബാൻഡ് സ്പെക്ട്രം ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” എന്ന് കഴിഞ്ഞ മാസം പുറപ്പെടുവിച്ച കേന്ദ്രമന്ത്രിസഭയുടെ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

ഇഎംഡി (ഏണസ്റ്റ് മണി ഡെപ്പോസിറ്റ്) തുക, ഒരു കമ്പനി വാങ്ങാൻ ആഗ്രഹിക്കുന്ന സ്പെക്‌ട്രത്തിന്റെ അളവിനെ സൂചിപ്പിക്കുന്നു, അത് അവരുടെ ലേല തന്ത്രത്തെ സംബന്ധിച്ചും സ്പെക്‌ട്രം-വാങ്ങൽ ശേഷിയെ സംബന്ധിച്ചും സൂചന നൽകുന്നു.

ഇഎംഡി അനുസരിച്ച് ഓരോ കമ്പനികൾക്കും യോഗ്യതാ പോയിന്റുകൾ നൽകുന്നു, അതിന്റെ അടിസ്ഥാനത്തിൽ അവർക്ക് സ്പെക്ട്രം ബാൻഡുകൾ നൽകാനാകും. അനലിസ്റ്റുകൾ പറയുന്നതനുസരിച്ച്, അദാനി ഗ്രൂപ്പിന്റെ ഇഎംഡി അടിസ്ഥാനമാക്കിയാൽ അവർ 700 കോടി രൂപയുടെ സ്പെക്ട്രം വാങ്ങാൻ സാധ്യതയുണ്ട്.

അദാനി ഗ്രൂപ്പിന്റെ ഇഎംഡിയും മറ്റ് മൂന്ന് ടെലികോം കമ്പനികളും, പ്രത്യേകിച്ച് ജിയോയും തമ്മിൽ ഇത്രയും വലിയ വ്യത്യാസം ഉള്ളതിനാൽ, അവർ നേരിട്ട് 5ജി രംഗത്തേക്ക് വരില്ലെന്നാണ് വിദഗ്ധർ മനസിലാക്കുന്നത്. എന്നിരുന്നാലും, സ്വകാര്യ 5ജി നെറ്റ്‌വർക്കുകൾക്കായാണ് ലേലത്തിലേക്ക് വരുന്നതെന്ന് വ്യക്തമാക്കിയ അദാനി ഗ്രൂപ്പ്, എന്റർപ്രൈസ് സൊല്യൂഷൻ വെർട്ടിക്കലിൽ ടെലികോം കമ്പനികൾക്ക് എതിരാളിയായി മാറിയേക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

കൂടുതല്‍ ഉപകരണങ്ങള്‍ ഓണ്‍ലൈനാകുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്. വീട്ടിലെ ഫ്രിഡ്ജും എസിയുമൊക്കെ ഇപ്പോള്‍ തന്നെ ഓണ്‍ലൈനായിക്കഴിഞ്ഞു. പുതിയ കാല സ്മാര്‍ട്ട് വാഹനങ്ങള്‍ സ്വന്തം സിം കാ‍ര്‍ഡും ഡാറ്റ കണക്ഷനുമായി നിരത്തിലിറങ്ങി തുടങ്ങിയിട്ടുമുണ്ട്. ഈ മാറ്റത്തിനെ അടുത്ത പടിയിലേക്കുയര്‍ത്തും ഫൈവ് ജി. ഒരു വീട്ടിലെ എല്ലാ ഇലക്‌ട്രോണിക് ഉപകരവും ഓണ്‍ലൈനാകുന്ന കാലമാണ് വരുന്നത്.

സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങള്‍ക്ക് നെറ്റ്വര്‍ക്കിലേക്ക് അനായാസം കണക്‌ട് ചെയ്യാം. അതുമല്ലെങ്കില്‍ വീട്ടിലിരുന്ന റിമോട്ട് കണ്‍ട്രോള്‍ പോലെ കാറിനെ നിയന്ത്രിക്കാം. മൊബൈലില്‍ നല്‍കുന്ന കമാന്‍ഡ് അതിവേഗം കാര്‍ പ്രാവര്‍ത്തികമാക്കും. പര്സപരം ബന്ധപ്പെടുന്ന കാറുകളും ട്രാഫിക് നിയന്ത്രണ സംവിധാനവും ഒന്ന് ചേര്‍ന്നാല്‍ റോഡിലെ തടസവും തിരക്കുമെല്ലാം പരിഗണിച്ച്‌ പരമാവധി സുഗമമായ യാത്രാ പാത തെരഞ്ഞെടുക്കാനാകും. നഗരമൊന്നാകെ ഓണ്‍ലൈനാകുമ്ബോള്‍ സ്മാര്‍ട്ട് സിറ്റിയെന്നത് വെറും വാക്കല്ലാതാകും.

മെഡിക്കല്‍ മേഖലയിലും ഇത് അനന്തമായ സാധ്യതകളാണ് തുറന്നിടുന്നത്. റോബോട്ടുകളെ ഉപയോഗിച്ച്‌ ദൂരത്തിരുന്ന് ശസ്ത്രക്രിയ നടത്താം.
അദാനി: എയർപോർട്ടുകൾ, പവർ ജനറേഷൻ പ്ലാന്റുകൾ, ലോജിസ്റ്റിക്‌സ്, തുറമുഖങ്ങൾ തുടങ്ങിയ ബിസിനസ് വെർട്ടിക്കലുകൾക്കായി സ്വകാര്യ നെറ്റ്‌വർക്കുകൾ നിർമ്മിക്കാൻ മാത്രമാണ് ലേലത്തിൽ പങ്കെടുക്കുന്നതെന്ന് അദാനി ഗ്രൂപ്പ് നേരത്തെ പറഞ്ഞിരുന്നു. ഇത് കണക്കിലെടുത്താൽ, കമ്പനി 26 ജിഗാഹെർട്സ് ബാൻഡിനായി ലേലം വിളിച്ചേക്കുമെന്ന് ഫീൽഡ് ട്രാക്കിംഗ് നിരീക്ഷകർ വിശ്വസിക്കുന്നു. ഉയർന്ന വേഗതയും കുറഞ്ഞ ലേറ്റൻസി ബാൻഡും സ്വകാര്യ നെറ്റ്‌വർക്കുകൾക്ക് അനുയോജ്യവുമാണ്. മറ്റുള്ളവയുമായി താരതമ്യപ്പെടുത്തുമ്പോൾ അദാനിയുടെ കുറഞ്ഞ ഇഎംഡി, “സ്‌പെക്‌ട്രം ലേലത്തിൽ അതിന്റെ പങ്കാളിത്തം 26ജിഗാഹെർട്സ് ബാൻഡിലേക്ക് പരിമിതപ്പെടുത്തുമെന്ന് സൂചിപ്പിക്കുന്നു”, എന്ന് ക്രെഡിറ്റ് സ്യൂസ് അവരുടെ റിപ്പോർട്ടിൽ പറഞ്ഞു.

ജിയോ: അതേസമയം, ജിയോയ്ക്ക് ഏകദേശം 1,30,000 കോടി രൂപ വിലമതിക്കുന്ന സ്പെക്‌ട്രം വാങ്ങാൻ സാധിക്കും. കൂടാതെ ആപ്ലിക്കേഷനുകൾക്ക് ഏറ്റവും അനുയോജ്യമായ പ്രീമിയം 700 മെഗാഹെർട്സ് ബാൻഡിനായുള്ള ലേലത്തിലും പങ്കെടുക്കാം.

എയർടെൽ: 5,500 കോടി രൂപയുടെ ഇഎംഡിയുള്ള എയർടെൽ 3.5 ജിഗാഹെർട്‌സ്, 26 ജിഗാഹെർട്‌സ് ബാൻഡിലേക്കായി ലേലംവിളി നിയന്ത്രിക്കുമെന്ന് ക്രെഡിറ്റ് സ്യൂസ് പറയുന്നു. “കൂടാതെ, ഡൽഹി, മുംബൈ, കൊൽക്കത്ത, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സർക്കിളുകളിൽ 900, 1800 മെഗാഹെർട്സ് ബാൻഡുകളിലെ സ്പെക്‌ട്രം തിരഞ്ഞെടുക്കാനും എയർടെല്ലിന് കഴിയും.”

വോഡഫോൺ: വോഡഫോൺ ഐഡിയയ്ക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ സ്പെക്‌ട്രത്തിന് മാത്രമേ ലേലം വിളിക്കാൻ കഴിയൂ എന്ന് ക്രെഡിറ്റ് സ്യൂസ് പറയുന്നു. അത് 3.5ജിഗാഹെർട്സ് ബാൻഡിൽ ~50 മെഗാഹെർട്സും 26 ജിഗാഹെർട്സ് ബാൻഡുകളിൽ 400മെഗാഹെർട്സും ആയിരിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments