കുടുംബവഴക്ക്; വർക്കലയിൽ അമ്പത്തെട്ടുകാരിയായ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു; കുത്തേറ്റത് വയറ്റിലും കഴുത്തിലും; ഭാര്യയും ഭർത്താവും തമ്മിൽ സ്ഥിരം വഴക്കായിരുന്നു എന്ന് നാട്ടുകാർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. വർക്കല ഇടവ ശ്രീയേറ്റിൽ ലെബ്ബാ തെക്കതിൽ ( സുചി ഗാർഡൻ) ഷാഹിദ എന്ന അമ്പത്തെട്ടുകാരിയാണ് കൊല്ലപ്പെട്ടത്.

ഇന്ന് പുലർച്ചെയായിരുന്നു കൊലപാതകം. ഷാഹിദയുടെ വയറ്റിലും കഴുത്തിലുമാണ് കുത്തുകളേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരമറിഞ്ഞെത്തിയ ഇവട പൊലീസ് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഷാഹിദയും സിദ്ദിഖും തമ്മിൽ സ്ഥിരം വഴക്കായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞദിവസവും ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നു.

മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭർത്താവ് സിദ്ദിഖ് പൊലീസ് കസ്റ്റഡിയിലാണ്.