
പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 57-കാരന് 45 വർഷം കഠിന തടവും 30,000രൂപ പിഴയും ശിക്ഷവിധിച്ച് കോടതി
സ്വന്തം ലേഖകൻ
മലപ്പുറം: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 57-കാരന് 45 വർഷം കഠിന തടവും 30,000രൂപ പിഴയും ശിക്ഷവിധിച്ചു. താനാളൂർ മമ്മിക്കാനത്ത് മുഹമ്മദ് ഹനീഫ (57) യെയാണ് പോക്സോ കേസ് പ്രകാരം ശിക്ഷിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതിയുടെ വീട്ടിൽവെച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് കേസ്.
താനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവ് ലഭിക്കും. തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് റെനോ ഫ്രാൻസിസ് സേവ്യർ ആണ് ശിക്ഷവിധിച്ചത്. പ്രതി പിഴ അടക്കുന്ന പക്ഷം 25000രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരൂർ പോലീസ് ഇൻസ്പെക്ടറായിരുന്ന ജീവൻ ജോർജ് ആയിരുന്നു കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. അശ്വനി കുമാര്‍ ഹാജരായി. പ്രോസിക്യുഷന്‍ ഭാഗം തെളിവിലേക്കായി 12 സാക്ഷികളെ വിസ്തരിച്ചു, 13 രേഖകള്‍ ഹാജരാക്കി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലേക്ക് അയച്ചു.